ചെന്നൈ: തമിഴ്‌നാട്ടിലെ പത്താം ക്ലാസ് -പ്ലസ്‌ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിക്കാന്‍ ചലച്ചിത്രതാരം വിജയ്. ചെന്നൈയിലെ തിരുവാണിയൂരില്‍ സംഘടിപ്പിച്ചിരിക്കുന്ന ചടങ്ങിലാണ് വിദ്യാര്‍ത്ഥികള്‍ക്ക് ആദരം. നേരത്തെ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയ താരത്തിന്‍റെ വാഗ്‌ദാനമാണ് പാലിക്കപ്പെട്ടുന്നത്. ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ നേരിട്ടെത്തിയാണ് താരം ആദരിക്കുന്നത്. അടുത്ത മാസം മൂന്നിന് പരിപാടിയുടെ രണ്ടാം ഭാഗവും നടക്കും.
പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിക്കാന്‍ വിജയ് - Vijay Honour Top Students - VIJAY HONOUR TOP STUDENTS
തമിഴ്‌നാട്ടിലെ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിക്കാന്‍ കോളിവുഡ് സൂപ്പര്‍ താരം വിജയ്. നേരത്തെ നടത്തിയ വാഗ്‌ദാനം നിറവേറ്റല്‍ കൂടിയാണിത്.

Published : Jun 28, 2024, 9:55 AM IST
വിദ്യാര്‍ത്ഥികളെ ആദരിക്കുന്ന പരിപാടിയുടെ ആദ്യ ഭാഗം ഇന്ന് തിരുവാണിയൂരില്‍ നടക്കുമെന്ന് നേരത്തെ വിജയുടെ രാഷ്‌ട്രീയ കക്ഷിയായ തമിഴഗ വെട്രി കഴകം(ടിവികെ) അറിയിച്ചിരുന്നു. അരിയാലൂര്‍, കോയമ്പത്തൂര്‍, ധര്‍മ്മപുരി, ഡിണ്ടിഗല്‍, ഈറോഡ്, കന്യാകുമാരി, കാരൂര്‍, കൃഷ്‌ണഗിരി, മധുരൈ, നാമക്കല്‍, നീലഗിരി, പുതുക്കോട്ടൈ, രാമനാഥപുരം, സേലം, ശിവഗംഗൈ, തേനി, തൂത്തുക്കുടി, തിരുനെല്‍വേലി, തിരുപ്പൂര്‍, വിരുദുനഗര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ള കുട്ടികളെയാണ് ആദരിക്കുന്നത്. ബാക്കിയുള്ള ജില്ലകളിലെ കുട്ടികളെ ആദരിക്കല്‍ അടുത്തമാസം മൂന്നിന് നടക്കും. സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയാണ് ആദരം. കുട്ടികളുടെ രക്ഷിതാക്കളും പരിപാടിയില്‍ സംബന്ധിക്കുന്നുണ്ട്.