ന്യൂഡൽഹി:അതിനാടകീയ രംഗങ്ങൾക്ക് സാക്ഷിയായി രാജ്യസഭ. രാജ്യസഭാധ്യക്ഷൻ ജഗദീപ് ധൻകറിനെതിരായ പ്രതിപക്ഷത്തിന്‍റെ അവിശ്വാസപ്രമേയ നീക്കത്തിൽ ആണ് സഭ കലുഷിതമായത്. വിമർശനം അതിരുകടക്കുന്നുവെന്ന് പറഞ്ഞ് പ്രതിപക്ഷാരോപണങ്ങളോട് ആദ്യം പൊട്ടിത്തെറിച്ച ധൻകർ പിന്നീട് വികാരാധീനനായി. വിമർശനത്തെ തുടർന്ന് പ്രതിപക്ഷ ഭരണപക്ഷ കക്ഷികൾ സഭയിൽ വാക്‌പോരിലേർപ്പെട്ടു.
രാജ്യസഭാധ്യക്ഷനെതിരെ ആരോപണം കടുപ്പിച്ച് പ്രതിപക്ഷം, വികാരാധീനനായി ധന്‍കർ; സഭ ഇന്നത്തേക്ക് പിരിഞ്ഞു - RUCKUS IN RAJYASABHA
ധൻകറിനെ അപമാനിക്കാനുള്ള പ്രതിപക്ഷ ശ്രമമെന്ന് ബിജെപി. സഭ തിങ്കളാഴ്‌ച വീണ്ടും സഭ ചേരും.
JAGDEEP DHANKHAR (Sansad TV)
Published : Dec 13, 2024, 12:40 PM IST
ധന്‍കർ സഭയിൽ ബിജെപിയുടെ വക്താവായി പ്രവർത്തിക്കുകയാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു. അതേസമയം, ധൻകറിനെ അപമാനിക്കാനാണ് പ്രതിപക്ഷത്തിന്‍റെ ശ്രമമെന്ന് ബിജെപി തിരിച്ചടിച്ചു. പ്രതിപക്ഷ ബഹളത്തെ തുടർന്ന് സഭ തത്കാലത്തേക്ക് പിരിഞ്ഞു. തിങ്കളാഴ്‌ച വീണ്ടും സഭ ചേരും.