ഉത്തരാഖണ്ഡ്:ഏകീകൃക സിവില്‍ കോഡ് ബില്‍ ഉത്തരാഖണ്ഡ് നിയമ സഭ പാസാക്കി. ഇതോടെ ഇന്ത്യയില്‍ യുസിസി നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനം ഉത്തരാഖണ്ഡ് ആയി. കഴിഞ്ഞ ദിവസം ഉത്തരാഖണ്ഡ് മന്ത്രിസഭ യുസിസി ബില്ലിന് അംഗീകാരം നല്‍കിയിരുന്നു. ഇന്നലെയാണ് (06-02-2024)മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി യുസിസി ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചത്.ഇന്ന് സഭ ബില്ല് പാസാക്കുകയായിരുന്നു.
ഏകീകൃത സിവില്‍ കോഡിന് ഉത്തരാഖണ്ഡ് നിയമസഭയുടെ അംഗീകരം
ഇന്ത്യയില്‍ ആദ്യമായി ഏകീകൃത സിവില്‍ കോഡ് ബില്‍ പാസാക്കിയ സംസ്ഥാനമെന്ന ബഹുമതി ചരിത്രത്തില്‍ ഏഴുതി ചേര്‍ത്ത് ഉത്തരാഖണ്ഡ്
ഏകീകൃത സിവില്‍ കോഡിന് ഉത്തരാഖണ്ഡ് നിയമസഭയുടെ അംഗീകരം
Published : Feb 7, 2024, 6:47 PM IST
വിവാഹം, പിന്തുടര്‍ച്ചാവകാശം, ലിവിങ് ഇന്‍ റിലേഷന്‍ എന്നിവയുടെ കാര്യത്തില്‍ സംസ്ഥാനത്തെ എല്ലാ വ്യക്തികള്‍ക്കും ഒരേ നിയമം ബാധക മാക്കുന്നതാണ് ഉത്തരാഖണ്ഡ് സര്‍ക്കാര്‍ പാസാക്കിയ യുസിസി ബില്‍