ആഗ്ര(ഉത്തര്‍പ്രദേശ്):ആഗ്രയിലെ മുസ്ലീം പള്ളിയില്‍ മുഗള്‍ ചക്രവര്‍ത്തി ഔറംഗസേബ് പടിക്കെട്ടുകള്‍ക്കടിയില്‍ കുഴിച്ചിട്ട കൃഷ്‌ണ വിഗ്രഹം പുറത്തെടുക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച രണ്ട് ഹര്‍ജികള്‍ ആഗ്രയിലെ പ്രാദേശിക കോടതി ഇന്ന് പരിഗണിക്കും.
ഇതില്‍ ഒരു ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത് ശ്രീകൃഷ്‌ണ ജന്മഭൂമി സംസ്‌കൃത സേവ ട്രസ്റ്റിലെ പൂജാരിയാണ്. ഷഹി മസ്‌ജിദിലെ ഇന്‍റെസാമിയ സമിതിയെയും ഉത്തര്‍പ്രദേശ് സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡിനെയും മറ്റ് ചിലരെയും പ്രതിചേര്‍ത്താണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. രണ്ടാമത്തെ ഹര്‍ജിക്കാരന്‍ യോഗേശ്വര്‍ ശ്രീകൃഷ്‌ണ ജന്മസ്ഥാന് സേവ സംഘ് ട്രസ്റ്റ് പുരോഹിതനാണ്. ഇന്‍റസാമിയ കമ്മിറ്റി മസ്‌ജിദ്, സെന്‍ട്രല്‍ സുന്നി സെന്‍ട്രല്‍ വഖഫ്, ബോര്‍ഡ്, പ്രാദേശിക മുസ്ലീം സമിതി, പുരാവസ്‌തു ശാസ്‌ത്ര വകുപ്പ് തുടങ്ങിയവരാണ് എതിര്‍കക്ഷികള്‍. പള്ളിയില്‍ എഎസ്ഐ സര്‍വേ വേണമെന്ന് ഇരു ഹര്‍ജികളിലും ആവശ്യപ്പെട്ടിട്ടുണ്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
പള്ളിയുടെ പടിക്കെട്ടുകള്‍ക്കടിയില്‍ ജിപിആര്‍ സര്‍വേ നടത്തണമെന്ന ഹര്‍ജി ഇപ്പോഴും കോടതിയിലാണെന്ന് ശ്രീകൃഷ്‌ണ ജന്മഭൂമി സംസ്‌കൃത സേവ ട്രസ്റ്റിന് വേണ്ടി ഹാജരാകുന്ന അഭിഭാഷകന്‍ വിനോദ് കുമാര്‍ ശുക്ല ചൂണ്ടിക്കാട്ടി. എന്നാല്‍ പുരാവസ്തു ഗവേഷണ വകുപ്പ് ഇതിനെ എതിര്‍ക്കുന്നുണ്ട്. എതിര്‍കക്ഷികളായ ഇന്‍റെസെമിയ ഷഹി മസ്‌ജിദ് സമിതിയും ഉത്തര്‍ പ്രദേശ് സെന്‍ട്രല്‍ വഖഫ് ബോര്‍ഡും വാദം മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടെങ്കിലും കോടതി ഇത് തള്ളിയിട്ടുണ്ട്.