കേരളം

kerala

ETV Bharat / bharat

ഇന്ത്യൻ സൈന്യത്തെ അപമാനിച്ചെന്ന് പരാതി; രാഹുല്‍ ഗാന്ധി കോടതിയില്‍ ഹാജരാകണം - UP COURT SUMMONS RAHUL GANDHI

മാർച്ച് 24 ന് ഹാജരകാണമെന്ന് ചൂണ്ടിക്കാട്ടിയാണ് ലഖ്‌നൗ കോടതി സമൻസ് അയച്ചത്. സംഭവത്തില്‍ രാഹുല്‍ ഗാന്ധിയുടെ വാദം കോടതി കേള്‍ക്കും.

RAHUL REMARKS AGAINST ARMY  UDAY SHANKAR SRIVASTAVA  BHARAT JODO YATHRA  രാഹുല്‍ ഗാന്ധി
Rahul Gandhi (ANI)

By ETV Bharat Kerala Team

Published : Feb 12, 2025, 9:32 AM IST

ലഖ്‌നൗ (യുപി): 2022 ഡിസംബറിൽ നടന്ന ഭാരത് ജോഡോ യാത്രയ്ക്കിടെ ഇന്ത്യൻ സൈന്യത്തിനെതിരെ അപകീർത്തികരമായ പരാമർശം നടത്തിയെന്ന് ആരോപിച്ച സംഭവത്തില്‍ ഉത്തർപ്രദേശിലെ കോടതി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് സമൻസ് അയച്ചു. മാർച്ച് 24 ന് ഹാജരകാണമെന്ന് ചൂണ്ടിക്കാട്ടിയാണ് ലഖ്‌നൗ കോടതി സമൻസ് അയച്ചത്. സംഭവത്തില്‍ രാഹുല്‍ ഗാന്ധിയുടെ വാദം കോടതി കേള്‍ക്കും.

ബോർഡർ റോഡ്‌സ് ഓർഗനൈസേഷന്‍റെ (ബിആർഒ) വിരമിച്ച ഡയറക്‌ടറും ആർമി കേണൽ റാങ്കിലുമുള്ള ഉദയ് ശങ്കർ ശ്രീവാസ്‌തവയാണ് അഭിഭാഷകൻ വിവേക് ​​തിവാരി മുഖേന രാഹുല്‍ ഗാന്ധിക്കെതിരെ പരാതി സമർപ്പിച്ചത്. 2022 ഡിസംബർ 16 ന്, ഭാരത് ജോഡോ യാത്രയ്ക്കിടെ ഇന്ത്യൻ-ചൈനീസ് സൈനികർ തമ്മിലുള്ള സംഘർഷത്തെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ രാഹുല്‍ ഗാന്ധി ഇന്ത്യൻ സൈന്യത്തിനെതിരെ അധിക്ഷേപ പരാമർശങ്ങൾ നടത്തിയെന്നാണ് പരാതിയില്‍ ഉള്ളത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഇന്ത്യൻ സൈന്യത്തെക്കുറിച്ച് രാഹുൽ ഗാന്ധി അപമാനകരവും അപകീർത്തികരവുമായ പരാമർശങ്ങൾ നടത്തിയെന്നും ഇത് സൈന്യത്തിന്‍റെ പ്രതിച്ഛായയ്ക്ക് കളങ്കം വരുത്തിയെന്നും പരാതിക്കാരൻ ആരോപിച്ചു. സംഭവത്തില്‍ മാർച്ച് 24 ന് വാദം കേൾക്കുമെന്ന് അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് അലോക് വർമ്മ വ്യക്തമാക്കി. രാഹുൽ ഗാന്ധി കോടതിയിൽ ഹാജരാകണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

അതേസമയം, 2018ലെ കർണാടക നിയമസഭാ തെരഞ്ഞെടുപ്പിനിടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെക്കുറിച്ച് രാഹുൽ ഗാന്ധി നടത്തിയ ആക്ഷേപകരമായ പരാമർശവുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധിക്കെതിരെ മറ്റൊരു മാനനഷ്‌ടക്കേസ് കഴിഞ്ഞ ദിവസം പ്രത്യേക കോടതി പരിഗണിച്ചിരുന്നു.

Also Read:ആറ് മാസത്തിനുള്ളിൽ പഞ്ചാബിൽ ഇടക്കാല തെരഞ്ഞെടുപ്പ് നടക്കും; ഒരുങ്ങിയിരിക്കുകയാണെന്ന് കോൺഗ്രസ്

ABOUT THE AUTHOR

...view details