ന്യൂഡൽഹി :മൂന്നാം മോദി സർക്കാരിന്‍റെ ആദ്യ ബജറ്റിൽ ബിഹാറിൽ പുതിയ വിമാനത്താവളങ്ങളും റോഡുകളും നിർമിക്കാൻ പദ്ധതി. ബിഹാറിലെ ഹൈവേ വികസനത്തിനായി 26,000 കോടി കേന്ദ്രം നൽകുമെന്ന് പ്രഖ്യാപിച്ച് ധനമന്ത്രി നിർമല സീതാരാമൻ.
പാറ്റ്‌ന - പൂർണിയ എക്‌സ്‌പ്രസ് വേ, ബക്‌സർ - ഭഗൽപൂർ ഹൈവേ, ബോധ്ഗയ രാജ്‌ഗിർ വൈശാലി ദർഭംഗ, ബക്‌സറിലെ ഗംഗ നദിക്ക് കുറുകെയുള്ള അധിക രണ്ടുവരി പാലം എന്നിവയുൾപ്പെടെയുള്ള റോഡ് കണക്റ്റിവിറ്റി പദ്ധതികളുടെ വികസനത്തിനായാണ് ധനമന്ത്രി 26,000 കോടി അനുവദിച്ചത്.