കേരളം

kerala

ETV Bharat / bharat

നോമിനിയാക്കിയില്ല ; സബ് ഡിവിഷണല്‍ മജിസ്ട്രേറ്റായ ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ്

സബ്‌ഡിവിഷണല്‍ മജിസ്‌ട്രേറ്റിനെ തൊഴില്‍ രഹിതനായ ഭര്‍ത്താവ് ശ്വാസം മുട്ടിച്ച് കൊന്നു. സര്‍വീസ് ബുക്കിലടക്കം തന്നെ നോമിനിയാക്കാത്തതാണ് ഇയാളെ പ്രകോപിതനാക്കിയത്.

By ETV Bharat Kerala Team

Published : Jan 30, 2024, 8:45 AM IST

sub divisional magistrate  Husband Kills Bureaucrat Wife  നിഷ നാപിത്  മനീഷ് ശര്‍മ്മ  domestic violence
madhya pradesh sdm nisha napit killed by husband

ദിന്ദോരി(മധ്യപ്രദേശ്) : ഗാര്‍ഹിക പീഡനങ്ങള്‍ക്കെതിരെ വിധിന്യായം പുറപ്പെടുവിക്കാന്‍ അധികാരമുള്ള സ്‌ത്രീ ക്രൂരമായ ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ടു. മധ്യപ്രദേശിലെ ദിന്ദോരി ജില്ലയിലെ ഷാഹ്പുര സബ് ഡിവിഷണല്‍ മജിസ്ട്രേറ്റിനെ ഭര്‍ത്താവ് തലയിണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു (sub divisional magistrate killed).

നിഷ നാപിത് എന്ന 51കാരിയാണ് കൊല്ലപ്പെട്ടത്. സാമൂഹ്യമാധ്യമത്തിലൂടെ പരിചയപ്പെട്ട 45കാരനായ മനീഷ് ശര്‍മ്മയെ 2020ലാണ് നിഷ വിവാഹം കഴിച്ചത്. ബാങ്ക് അക്കൗണ്ട്, ഇന്‍ഷ്വറന്‍സ്, സര്‍വീസ് തുടങ്ങിയ മേഖലകളില്‍ തന്നെ നോമിനിയാക്കണമെന്ന ആവശ്യം നിരന്തരം ഇയാള്‍ ഉന്നയിച്ചിരുന്നു(Husband Kills Bureaucrat Wife). എന്നാല്‍ നിഷ ഇതിന് തയാറായിരുന്നില്ല. ഇതാണ് ഒടുവില്‍ അവരുടെ ജീവനെടുക്കുന്നതിലേക്ക് നയിച്ചത്.

കൊലപാതകത്തിന് ശേഷം ആറുമണിക്കൂറോളം ഇയാള്‍ മൃതദേഹത്തിനൊപ്പം കഴിച്ചുകൂട്ടി. പിന്നീട് ഭാര്യയ്ക്ക് സുഖമില്ലെന്ന് പറഞ്ഞ് ശരീരവുമായി അടുത്തുള്ള ആശുപത്രിയില്‍ എത്തി. സംശയം തോന്നിയ ആശുപത്രി ജീവനക്കാര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഇവരുടെ രക്തം പുരണ്ട വസ്‌ത്രങ്ങളും തലയിണയും ശര്‍മ്മ വാഷിംഗ് മെഷീനില്‍ അലക്കിയിരുന്നു.

നിഷയ്ക്ക് വൃക്ക സംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായി ശര്‍മ്മ ആശുപത്രി അധികൃതരോട് പറഞ്ഞു. എന്തോ പഴം കഴിച്ച ശേഷമാണ് സുഖമില്ലാതെ ആയതെന്നുമാണ് ഇയാള്‍ ആശുപത്രിയില്‍ പറഞ്ഞത്. തങ്ങള്‍ തമ്മില്‍ ചില തര്‍ക്കങ്ങള്‍ ഉണ്ടായെന്നും അതിന് ശേഷം താന്‍ പുറത്തുപോയതായും ഇയാള്‍ അവരെ ധരിപ്പിച്ചു. തിരികെ വന്നപ്പോഴാണ് ഭാര്യയെ അബോധാവസ്ഥയില്‍ കണ്ടത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു എന്നും ഇയാള്‍ വിശദീകരിച്ചു.

എന്നാല്‍ ആശുപത്രിയിലെത്തിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് തന്നെ നിഷ മരിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തി. സംഭവ സ്ഥലത്ത് നിന്ന് ലഭിച്ച ചില തെളിവുകളുടെ കൂടി അടിസ്ഥാനത്തില്‍ ശര്‍മ്മയെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ഇയാള്‍ക്കെതിരെ കൊലപാതകം, സ്‌ത്രീധന പീഡന മരണം, തെളിവുനശിപ്പിക്കല്‍ അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്.

Also Read:മോട്ടിവേഷണല്‍ സ്പീക്കര്‍ വിവേക് ബിന്ദ്രയ്ക്കെതിരെ ഗാര്‍ഹിക പീഡന പരാതിയുമായി ഭാര്യ

ശര്‍മ്മ ഗ്വാളിയോര്‍ സ്വദേശിയാണ്. വൈവാഹിക ജീവിതം പ്രശ്നങ്ങള്‍ നിറഞ്ഞതായിരുന്നുവെന്നും പൊലീസ് പറഞ്ഞു. നിരന്തരം ഇയാള്‍ ഭാര്യയെ പീഡിപ്പിച്ചിരുന്നു. ഭര്‍ത്താവിനെ പൂര്‍ണ വിശ്വാസമില്ലാത്തതിനാല്‍ ഒരിടത്തും ഇയാളെ അവര്‍ നോമിനിയാക്കിയിരുന്നില്ല. സംഭവദിവസവും ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. തുടര്‍ന്ന് ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നുവെന്നാണ് ഡിഐജി ശ്രീവാസ്‌തവ വിശദീകരിച്ചത്.

ABOUT THE AUTHOR

...view details