തിരുവനന്തപുരം:കേരളത്തിലെ യാത്രക്കാര്‍ക്ക് കൂടി പ്രയോജന പ്രദമാകുന്ന രണ്ട് വന്ദേ ഭാരത് ട്രെയിനുകള്‍ തമിഴ്‌നാട്ടിലെ നാഗര്‍കോവിലില്‍ നിന്നും മധുരയില്‍ നിന്നും സെപ്‌റ്റംബര്‍ 2 മുതല്‍ സര്‍വീസ് ആരംഭിക്കും. ഓഗസ്‌റ്റ് 31-ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സര്‍വീസുകളുടെ ഫ്ലാഗ് ഓഫ് നിര്‍വഹിക്കുമെന്ന് ദക്ഷിണ റെയില്‍വേ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
ചെന്നൈ എഗ്‌മോര്‍-നാഗര്‍കോവില്‍ (നമ്പര്‍ 20627)
പുലര്‍ച്ചെ 5 മണിക്ക് ചെന്നൈയില്‍ നിന്ന് യാത്രയാരംഭിച്ച് ഉച്ചയ്‌ക്ക് 1.50 ന് നാഗര്‍കോവിലില്‍ എത്തിച്ചേരും.
നാഗര്‍കോവില്‍-ചെന്നൈ എഗ്‌മോര്‍ (നമ്പര്‍ 20628)
ഉച്ചയ്‌ക്ക് 2.20ന് നാഗര്‍ കോവിലില്‍ നിന്ന് യാത്രയാരംഭിച്ച് രാത്രി 11 ന് ചെന്നൈ എഗ്‌മോറില്‍ എത്തിച്ചേരും.
ഈ രണ്ട് സര്‍വീസുകളും ബുധനാഴ്‌ച ഉണ്ടായിരിക്കില്ല.
സ്‌റ്റോപ്പുകള്‍ (ചെന്നൈയില്‍ നിന്നും തിരിച്ചും):താമ്പരം, വില്ലുപുരം, തിരുച്ചിറപ്പള്ളി, ദിണ്ടിഗല്‍, മധുര, കോവില്‍പ്പെട്ടി, തിരുനെല്‍വേലി, നാഗര്‍കോവില്‍ ജംഗ്‌ഷന്‍. തീവണ്ടിയില്‍ 16 കോച്ചുകള്‍ ഉണ്ടാകും.