ബാരമുള്ള:ഇന്ത്യന്‍ സൈനിക വാഹനത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ വീരമൃത്യ വരിച്ച സൈനികരുടെ എണ്ണം മൂന്നായി. രണ്ട് തൊഴിലാളികളും കൊല്ലപ്പെട്ടു. മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള ഗുല്‍മാര്‍ഗിനടുത്ത് ബുട്ടപാത്രിയില്‍ നാഗിന്‍ മേഖലയിലാണ് ഭീകരര്‍ സൈനിക വാഹനത്തെ ആക്രമിച്ചത്. അക്രമികള്‍ക്കായി തെരച്ചില്‍ തുടരുകയാണ്.
ബുട്ടപാത്രിയില്‍ നിന്ന് തിരികെ വരുമ്പോഴാണ് സൈനിക വാഹനത്തിന് നേരെ ആക്രമണമുണ്ടായത്. ആദ്യം നാലഞ്ച് സൈനികര്‍ക്കും കുറച്ച് തൊഴിലാളികള്‍ക്കും പരിക്കേറ്റുവെന്നായിരുന്നു പ്രാഥമിക റിപ്പോര്‍ട്ട്. എന്നാല്‍ രണ്ട് സൈനികര്‍ക്കും രണ്ട് തൊഴിലാളികള്‍ക്കും ജീവന്‍ നഷ്‌ടമായി. മൂന്ന് സൈനികരും ഒരു തൊഴിലാളിയും ചികിത്സയില്‍ തുടരുകയാണെന്നും വടക്കന്‍ കശ്‌മീരില്‍ നിന്നുള്ള ഒരു സൈനിക ഉദ്യോഗസ്ഥന്‍ സ്ഥിരീകരിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
നൗഷേര ബോണിയാറില്‍ നിന്നുള്ള മുഷ്‌താഖ് അഹമ്മദ് ചൗധരി, ബര്‍ണാതെ ബോണിയാറില്‍ നിന്നുള്ള സഹൂര്‍ അഹമ്മദ് മിര്‍ എന്നീ തൊഴിലാളികളാണ് മരിച്ചത്. ജീവന്‍ സിങ്, കൈസര്‍ അഹമ്മദ് ഷാ എന്നീ സൈനികരാണ് കൊല്ലപ്പെട്ടത്.
ഒളിച്ചിരുന്ന ഭീകരരാണ് സൈനിക വാഹനത്തിന് നേരെ ആക്രമണം നടത്തിയതെന്നും സൈനിക ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. നുഴഞ്ഞു കയറിയ ഭീകരരാണ് ഇവരെന്നും സംശയിക്കുന്നു. മുതിര്‍ന്ന സുരക്ഷ ഉദ്യോഗസ്ഥര്‍ പ്രദേശത്ത് തെരച്ചിലിന് നേതൃത്വം നല്‍കുന്നു.