അമരാവതി : സെൻസസ് സർവേയർമാര്‍ എന്ന് പറഞ്ഞെത്തിയ അജ്ഞാതര്‍ വീട് കൊള്ളയടിച്ചു. ഇന്നലെ (ചൊവ്വ) ആന്ധ്രാപ്രദേശിലെ അമരാവതിയില്‍ രതി നഗറിലെ ഒരു അപ്പാർട്ട്‌മെൻ്റിലായിരുന്നു സംഭവം. വസ്‌തുക്കളും പണവുമടക്കം അഞ്ച് ലക്ഷം രൂപ വിലമതിക്കുന്നവയാണ് കൊള്ളയടിച്ചത്.
രണ്ടുപേരാണ് സർവേ എടുക്കാനെന്ന വ്യാജേന അപ്പാർട്ട്‌മെൻ്റിലെത്തിയത്. ഇവരെത്തിയപ്പോള്‍ ഒരു സ്‌ത്രീ തനിച്ചാണ് അപ്പാർട്ട്‌മെൻ്റിലുണ്ടായിരുന്നത്. സ്ത്രീയോട് തങ്ങള്‍ സെൻസസ് എടുക്കുകയാണെന്നും ആധാർ കാണിക്കണമെന്നും കവർച്ചക്കാർ ആവശ്യപ്പെട്ടു.