താനെ: നവി മുംബൈയിലെ തലോജ മേഖലയില്‍ നടത്തിയ റെയ്‌ഡില്‍ പെണ്‍വാണിഭത്തിനായി എത്തിച്ച പ്രായപൂർത്തിയാകാത്ത ബംഗ്ലാദേശി പെണ്‍കുട്ടിയെ രക്ഷിച്ചതായി പൊലീസ്. സംഭവത്തില്‍ രണ്ട് പേരെ അറസ്റ്റ് ചെയതു. രഹസ്യവിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ റസിഡൻഷ്യൽ സൊസൈറ്റിയിലെ ഫ്ലാറ്റിൽ ശനിയാഴ്‌ച നടത്തിയ റെയ്‌ഡിലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്.
മുംബൈ പെണ്‍വാണിഭം;പ്രായപൂർത്തിയാകാത്ത ബംഗ്ലാദേശി പെണ്‍കുട്ടിയെ രക്ഷിച്ചു, രണ്ട് പേര്‍ അറസ്റ്റില്‍ - പെണ്‍വാണിഭം
പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ റസിഡൻഷ്യൽ സൊസൈറ്റിയിലെ ഫ്ലാറ്റിൽ ശനിയാഴ്‌ച നടത്തിയ റെയ്‌ഡിലാണ് പതിനാലു വയസ്സുകാരിയെ കണ്ടെത്തിയത്.
immoral trafficking
By PTI
Published : Feb 18, 2024, 5:06 PM IST
സമോൺ ഷെയ്ഖ്, മൊഹിനൂർ മണ്ഡല് എന്നീ രണ്ട് പേരെയാണ് അറസ്റ്റ് ചെയ്‌തതായും ബംഗ്ലാദേശിൽ നിന്നുള്ള 14 കാരിയെ രക്ഷപ്പെടുത്തിയതായും തലോജ പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ സുരേഷ് കുർഹാഡെ പറഞ്ഞു. പ്രതികള്‍ക്കെതിരെ ഇമ്മോറല്‍ ട്രാഫിക് (പ്രിവൻഷൻ) ആക്ട് പ്രകാരം കേസെടുത്തതായും അദ്ദേഹം അറിയിച്ചു.
Also Read:വയനാട്ടില്‍ വീണ്ടും കടുവ ആക്രമണം, പുല്‍പ്പള്ളിയില്‍ പശുക്കിടാവിനെ കൊന്നു