രാജസ്ഥാൻ: റിട്ടയേർഡ് കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥനിൽ നിന്ന് 54.30 ലക്ഷം രൂപ തട്ടിയെടുത്ത രണ്ട് പേർ അറസ്റ്റിൽ. നികുഞ്ച് കുമാർ, ലക്ഷ്യ സൈനി സാഹബ് എന്നിവരാണ് അറസ്റ്റിലായത്. ഒരാൾ ബാർബർ ഷോപ്പിൽ ജോലി ചെയ്യുകയും മറ്റൊരാൾ പോളിടെക്‌നിക് കോളജ് വിദ്യാർഥിയുമാണ്. ചോദ്യം ചെയ്യലിൽ മുംബൈ പൊലീസ്, ക്രൈംബ്രാഞ്ച്, ഇഡി ഉദ്യോഗസ്ഥർ എന്നീ വേഷങ്ങൾ ധരിച്ച് ആളുകളെ ഇവർ പറ്റിക്കാറുണ്ടായിരുന്നെന്ന് കണ്ടെത്തിയതായി പൊലീസ് പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
സമൂഹമാധ്യമത്തിൽ അശ്ലീല ഉള്ളടക്കം അപ്‌ലോഡ് ചെയ്തെന്നും കള്ളപ്പണം വെളുപ്പിക്കൽ റാക്കറ്റിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും പറഞ്ഞാണ് ആളുകളെ ഇവർ തട്ടിപ്പിനിരയാക്കിയിരുന്നത്. അഗ്യേയ നഗറിലെ റിട്ടയേർഡ് കേന്ദ്ര സർക്കാർ ജീവനക്കാരനായ ജയ്‌ദേവ് സിംഗിനെയാണ് തട്ടിപ്പിനിരയാക്കിയത്. ജയ്‌ദേവിൻ്റെ പേരിൽ സമൂഹമാധ്യമത്തിൽ അശ്ലീല ഉള്ളടക്കം അപ്‌ലോഡ് ചെയ്തെന്നും അതിനാൽ ഉടൻ അറസ്റ്റ് ചെയ്യുമെന്നും കള്ളപ്പണം വെളുപ്പിക്കൽ റാക്കറ്റിൽ ഉൾപ്പെട്ടതായി കണ്ടെത്തിയെന്നും തട്ടിപ്പുകാര്‍ ഇയാളോട് പറഞ്ഞു.