ഭോപ്പാൽ :മധ്യപ്രദേശിൽ ട്രക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഡ്രൈവർമാരും സഹായികളും മരിച്ചു. രേവ ജില്ലയിലെ ചോർഹാട്ട ബൈപാസിൽ ഇന്ന് (ജൂൺ 8) വൈകിട്ട് 3.30 ഓടെയാണ് സംഭവം. ഇരുദിശകളിൽ നിന്നും വരികയായിരുന്ന ട്രക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് തീ പിടിക്കുകയായിരുന്നു. ഒരു ട്രക്ക് മുൻവശത്തെ വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ എതിർദിശയിൽ നിന്ന് വന്ന ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.
മധ്യപ്രദേശിൽ ട്രക്കുകൾ കൂട്ടിയിടിച്ച് അപകടം: ഡ്രൈവർമാരും സഹായികളുമടക്കം നാല് പേർ മരിച്ചു - TRUCK ACCIDENT IN REWA - TRUCK ACCIDENT IN REWA
ഇരുദിശകളിൽ നിന്നും വരുന്ന വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് തീ പടരുകയായിരുന്നു. സംഭവം മധ്യപ്രദേശിലെ രേവ ജില്ലയിൽ.
![മധ്യപ്രദേശിൽ ട്രക്കുകൾ കൂട്ടിയിടിച്ച് അപകടം: ഡ്രൈവർമാരും സഹായികളുമടക്കം നാല് പേർ മരിച്ചു - TRUCK ACCIDENT IN REWA TRUCK ACCIDENT DEATH IN REWA TRUCK DRIVERS DIED IN ACCIDENT AT MP ട്രക്കുകൾ കൂട്ടിയിടിച്ചു അപകടം](https://etvbharatimages.akamaized.net/etvbharat/prod-images/08-06-2024/1200-675-21667950-thumbnail-16x9-mp-accident.jpg)
Truck accident in Rewa (ETV Bharat)
Published : Jun 8, 2024, 10:04 PM IST
സംഭവമറിഞ്ഞയുടൻ തന്നെ അഗ്നിശമന സേന സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു. തീപിടിത്തം രൂക്ഷമായതിനാൽ ട്രക്കുകളിൽ കുടുങ്ങിയവരിൽ ആരെയും രക്ഷിക്കാനായില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. കൂട്ടിയിടിയുടെ ആഘാതത്തിൽ ഇരു വാഹനങ്ങളും പൂര്‍ണമായി തകർന്നു.
Also Read: നിയന്ത്രണം വിട്ട കാര്‍ പോസ്‌റ്റിലിടിച്ചു: രണ്ട് പേര്‍ക്ക് പരിക്ക്