കേരളം

kerala

ETV Bharat / bharat

ഉത്തർപ്രദേശില്‍ ട്രെയിൻ പാളം തെറ്റി; 4 പേര്‍ മരിച്ചു, രക്ഷാപ്രവര്‍ത്തനം തുടരുന്നു - Train Derailed In Chandigarh - TRAIN DERAILED IN CHANDIGARH

ഗോണ്ടയിൽ ചണ്ഡീഗഡ്-ദിബ്രുഗഡ് ട്രെയിന്‍ പാളം തെറ്റി നാലുപേർ മരിച്ചു. പാളം തെറ്റിയ 4 കോച്ചുകള്‍ തലകീഴായി മറിഞ്ഞു. രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കാന്‍ നിര്‍ദേശിച്ച് മുഖ്യമന്ത്രി.

ചണ്ഡീഗഡ് ദിബ്രുഗഡ് പാളം തെറ്റി  ട്രെയിൻ പാളം തെറ്റി  CHANDIGARH DIBRUGARH TRAIN DERAILS  ചണ്ഡീഗഡ് ട്രെയിന്‍ അപകടം
Chandigarh-Dibrugarh Express (ETV Bharat)

By ETV Bharat Kerala Team

Published : Jul 18, 2024, 5:40 PM IST

ലഖ്‌നൗ: ഉത്തർപ്രദേശിലെ ഗോണ്ടയിൽ ട്രെയിന്‍ പാളം തെറ്റി. ഗുരുതര പരിക്കേറ്റ നാലു പേര്‍ മരിച്ചു. ചണ്ഡീഗഡ്-ദിബ്രുഗഡ് എക്‌സ്‌പ്രസ് ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്. ഇന്ന് (ജൂലൈ 18) ഉച്ചയ്‌ക്ക് 2.37 ഓടെയാണ് സംഭവം.

ചണ്ഡീഗഡില്‍ നിന്നും വരികയായിരുന്നു ട്രെയിന്‍ പാളം തെറ്റുകയായിരുന്നു. ട്രെയിന്‍റെ 4 കോച്ചുകളാണ് പാളം തെറ്റിയത്. ട്രാക്കില്‍ നിന്നും തെന്നിമാറിയ കോച്ചുകള്‍ തലകീഴായി മറിഞ്ഞു. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഉപമുഖ്യമന്ത്രി ബ്രജേഷ് പഥകും സംഭവ സ്ഥലം സന്ദര്‍ശിച്ചു.

പരിക്കേറ്റവർക്ക് ശരിയായ ചികിത്സ നൽകാന്‍ മുഖ്യമന്ത്രിയുടെ ഓഫിസ് നിർദ്ദേശം നല്‍കി. സംഭവത്തെ തുടര്‍ന്ന് ഇതേ പാതയില്‍ സര്‍വീസ് നടത്തുന്ന രണ്ട് ട്രെയിനുകള്‍ വഴിതിരിച്ചു വിട്ടതായി നോർത്ത് ഈസ്റ്റേൺ റെയിൽവേ അറിയിച്ചു. 15707 കതിഹാർ-അമൃത്സര്‍ എക്‌സ്‌പ്രസ് മങ്കപൂർ-അയോധ്യ-ബാരാബങ്കി വഴിയും 15653 ഗുവാഹത്തി-ശ്രീ മാതാ വൈഷ്‌ണോ ദേവി കത്ര എക്‌സ്‌പ്രസ് മങ്കപൂർ-അയോധ്യ-ബാരാബങ്കി വഴിയുമാണ് സര്‍വീസ് നടത്തിയത്.

Also Read:ട്രെയിന്‍ ബര്‍ത്ത് തകരുന്നത് തുടര്‍ക്കഥ; മിഡിൽ ബർത്ത് തകർന്നുവീണ് വയോധികന് ഗുരുതര പരിക്ക്

ABOUT THE AUTHOR

...view details