ചെന്നൈ:പ്രശസ്‌ത കർണാടക സംഗീതജ്ഞൻ ടി എം കൃഷ്‌ണയ്ക്ക് സംഗീത കലാനിധി പുരസ്‌കാരം നല്‍കിയ തീരുമാനത്തിന് പിന്തുണയുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്‌റ്റാലിൻ. കൃഷ്‌ണയെ ലക്ഷ്യം വെച്ചുള്ള ആക്രമണങ്ങളില്‍ സ്‌റ്റാലിൻ ഖേദം പ്രകടിപ്പിച്ചു. സാധാരണ ജനങ്ങൾക്ക് വേണ്ടിയും പുരോഗമന രാഷ്‌ട്രീയത്തിന് വേണ്ടിയുമുള്ള അദ്ദേഹത്തിന്‍റെ തുടർച്ചയായ വാദത്തിനും നിലപാടുകൾക്കുമെതിരെയുള്ള വെറുപ്പും ഗൂഢ ലക്ഷ്യങ്ങളും കൊണ്ടാണ് അദ്ദേഹം വിമർശിക്കപ്പെടുന്നതെന്ന് സ്‌റ്റാലിന്‍ തന്‍റെ പോസ്‌റ്റില്‍ കുറിച്ചു.
ദി മ്യൂസിക് അക്കാദമിയുടെ സംഗീത കലാനിധി അവാർഡ് ടി എം കൃഷ്‌ണയ്ക്ക് നല്‍കിയതിനെ ചില കർണാടക സംഗീതജ്ഞർ എതിർത്തിരുന്നു. എം എസ് സുബ്ബലക്ഷ്‌മി, ത്യാഗരാജ സ്വാമികൾ തുടങ്ങിയ പ്രതിഭകളെ അദ്ദേഹം അപമാനിച്ചു എന്നാരോപിച്ചാണ് സംഗീതജ്ഞർ അവാര്‍ഡിനെ എതിര്‍ത്തത്. തന്തൈ പെരിയാറിനെയും ഈ സംഗീതജ്ഞർ വിമർശിച്ചിരുന്നു