തിരുപ്പതി (ആന്ധ്രാപ്രദേശ്) : ലഡ്ഡുവിന്‍റെ പരിശുദ്ധി പുനസ്ഥാപിച്ചെന്ന അവകാശവാദവുമായി തിരുമല തിരുപ്പതി ദേവസ്ഥാനം. ലഡ്ഡുവില്‍ നെയ്യ്ക്ക് പകരം മൃഗക്കൊഴുപ്പും മീനെണ്ണയും മറ്റുമാണ് ഉപയോഗിക്കുന്നതെന്ന വിവാദം ഉയര്‍ന്നതിന് പിന്നാലെയാണ് ക്ഷേത്രം അധികൃതരുടെ വിശദീകരണം.
സാമൂഹ്യമാധ്യമത്തില്‍ കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്‌ത കുറിപ്പിലാണ് അധികൃതരുടെ വിശദീകരണം. തിരുമല ശ്രീവെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിന്‍റെ നിയന്ത്രണം ടിടിഡിയ്ക്കാണ്. ഇപ്പോള്‍ ക്ഷേത്രത്തില്‍ നിന്ന് വിതരണം ചെയ്യുന്ന ലഡ്ഡു പ്രസാദം ശുദ്ധമാണെന്നും ക്ഷേത്രം അധികൃതര്‍ അറിയിച്ചു. ഭക്‌തരുടെ സംതൃപ്‌തിയും ലഡ്ഡുവിന്‍റെ പരിശുദ്ധിയും കാത്ത് സൂക്ഷിക്കേണ്ടത് തങ്ങളുടെ ഉത്തരവാദിത്തമാണെന്നും അവര്‍ വ്യക്തമാക്കി.
നിലവാരം കുറഞ്ഞ നെയ്യ് ഉപയോഗിച്ചത് കൊണ്ടാണ് ലാബ് പരിശോധനയില്‍ പരാജയപ്പെട്ടതെന്നും അധികൃതര്‍ വ്യക്തമാക്കി. ആന്ധ്ര മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡുവാണ് ആദ്യം ലഡ്ഡുവിനെതിരെ രണ്ട് ദിവസം മുമ്പ് ആരോപണമുയര്‍ത്തിയത്. വൈഎസ്ആര്‍സിപി ഭരണകാലത്തെ ക്രമക്കേടുകളിലേക്കാണ് ആരോപണം വിരല്‍ ചൂണ്ടുന്നത്.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും