ചണ്ഡീഗഢ്: ഹരിയാന സര്‍ക്കാര്‍ കര്‍ഷകരെ തടയുന്നത് തെറ്റായ കാര്യമാണെന്നും പഞ്ചാബിനെ അപകീര്‍ത്തിപ്പെടുത്താനുള്ള ഗൂഢാലോചനയുമാണെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ ദേശീയ വക്താവ് രാകേഷ് ടികായത്. ചണ്ഡീഗഢില്‍ നൂറിലധികം കര്‍ഷകരെ അണിനിരത്തി യുണൈറ്റഡ് കിസാന്‍ മോര്‍ച്ച നടത്തിയ യോഗത്തിനിടെ ഇ ടിവി ഭാരതിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇത് പഞ്ചാബിനെ അപകീർത്തിപ്പെടുത്താനുള്ള ഗൂഢാലോചനയാണ്. പഞ്ചാബിൽ ഹരിയാന സർക്കാർ ചെയ്യുന്നത് തെറ്റാണ്. കർഷകർ ഡൽഹിയിലേക്കാണ് പോകുന്നത്. അവരെ പോകാന്‍ അനുവദിക്കുക. എവിടെ ഇരിക്കണമെന്ന് അവർക്കറിയാം. ഹരിയാന എന്തിനാണ് പഞ്ചാബിനെ തടയുന്നത്. പഞ്ചാബും ഇന്ത്യയിൽ തന്നെയാണ്. കർഷകർ പാർലമെന്‍റിലേക്ക് അല്ല കര്‍ഷകര്‍ പോകുന്നത്. അവരുടെ ആവശ്യങ്ങൾ നിറവേറ്റാന്‍ അവര്‍ക്ക് ഡൽഹി അതിർത്തിയിൽ ചെന്ന് ഇരിക്കണം.'-രാകേഷ് ടികായത് പറഞ്ഞു.
കേന്ദ്രസർക്കാർ വാഗ്‌ദാനം ചെയ്യുന്നത് കരാർ കൃഷിയാണെന്നും രാകേഷ് ടികായത് പറഞ്ഞു. കർഷക പ്രസ്ഥാനത്തിന് വേണ്ടിയുള്ള യോഗങ്ങളിൽ എല്ലാ കർഷക സംഘടനകളും പങ്കെടുത്താൽ മാത്രമേ പരിഹാരം കാണാനാകൂ. കര്‍ഷക സമരത്തിനിടെ ഉത്തർപ്രദേശിലും പൊലീസ് കേസെടുത്തിട്ടുണ്ട്. അത് അവരെ പ്രക്ഷോഭത്തിൽ നിന്ന് തടയുകയാണ്.