കേരളം

kerala

ETV Bharat / bharat

ബാരാമുള്ളയില്‍ ഏറ്റുമുട്ടല്‍: ഒരു ഭീകരനെ വധിച്ചു; വെടിക്കോപ്പുകളും ആയുധങ്ങളും കണ്ടെടുത്തു - ENCOUNTER IN BARAMULLA

പ്രദേശത്ത് ഭീകരർ നുഴഞ്ഞുകയറാതിരിക്കുവാനുളള നടപടി ആരംഭിച്ചതായി സൈന്യം.

TERRORIST KILLED AND ARMS RECOVERED  ബാരാമുള്ള ഏറ്റുമുട്ടൽ  LATEST MALAYALAM NEWS  TERRORIST ATTACK
Recovered arms and ammunition (Photo/Chinar Corps)

By ETV Bharat Kerala Team

Published : Oct 21, 2024, 11:17 AM IST

ബാരാമുള്ള (ജമ്മു കശ്‌മീർ): ബാരാമുള്ള ജില്ലയിൽ നടന്ന ഏറ്റുമുട്ടലിൽ ഒരു ഭീകരനെ വധിക്കുകയും നിരവധി ആയുധങ്ങളും വെടിക്കോപ്പുകളും മറ്റ് സാമഗ്രഹികളും കണ്ടെത്തിയതായി സൈന്യം. ഒരു എകെ 47 തോക്ക്, മാഗ്‌സിനുകൾ, എകെ റൗണ്ടുകൾ, പിസ്റ്റളുകള്‍, പിസ്റ്റൾ മാഗ്‌സിനുകൾ എന്നിവയാണ് കണ്ടെത്തിയതെന്ന് സൈന്യം വ്യക്തമാക്കി. പ്രദേശത്ത് ഭീകരർ നുഴഞ്ഞുകയറാതിരിക്കുവാനുളള പ്രവർത്തനങ്ങൾ ആരംഭിച്ചതായും അധികൃതര്‍ വ്യക്തക്കി.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

അതേസമയം, ജമ്മു കശ്‌മീരിലെ ഗണ്ഡേർബാൽ ജില്ലയിൽ ഭീകരർ ലേബർ ക്യാമ്പിന് നേരേ നടത്തിയ വെടിവെയ്‌പ്പിൽ ഏഴ് പേർ കൊല്ലപ്പെട്ടു. ജമ്മു കശ്‌മീർ മുഖ്യമന്ത്രി ഒമർ അബ്‌ദുളള ആക്രമണത്തെ അപലപിച്ചു. ഗുരുതരമായി പരിക്കേറ്റവരെ ശ്രീനഗറിലെ എസ്കെഐഎംഎസ് ആശുപത്രിയിലേക്ക് മാറ്റുകയാണെന്നും പരിക്കേറ്റവർ പൂർണ സുഖം പ്രാപിക്കാൻ പ്രാർഥിക്കുന്നുവെന്നും അദ്ദേഹം എക്‌സിൽ കുറിച്ചു.

ജോലി കഴിഞ്ഞ് തൊഴിലാളികളും മറ്റു ജീവനക്കാരും ക്യാമ്പിലേക്ക് തിരിച്ചെത്തിയപ്പോഴായിരുന്നു ഭീകരർ വെടിയുതിർത്തത്. ഒരു ഡോക്‌ടറും ആറ് അതിഥി തൊഴിലാളികളുമാണ് മരണത്തിന് കീഴടങ്ങിയത്. തുരങ്ക നിർമാണത്തിനായി എത്തിച്ചതായിരുന്നു ഇവരെ.

കഴിഞ്ഞ ദിവസം ഷോപിയാനിൽ ബിഹാറിൽനിന്നുള്ള തൊഴിലാളിയെയും ഭീകരർ വെടിവച്ചുകൊന്നിരുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, കേന്ദ്ര മന്ത്രി നിതിൻ ഗഡ്‌കരി, ലഫ് ഗവർണർ മനോജ് സിൻഹ, പ്രിയങ്ക ഗാന്ധി തുടങ്ങിയവരും ആക്രമണത്തെ അപലപിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു.

Also Read:ജമ്മുകശ്‌മീർ ഭീകരാക്രമണം: ഏഴ് പേർ കൊല്ലപ്പെട്ടു, ഒരു ഭീകരനെ സൈന്യം വധിച്ചു

ABOUT THE AUTHOR

...view details