കേരളം

kerala

ETV Bharat / bharat

പ്രധാനമന്ത്രിയുടെ പദ്ധതിപ്രകാരം പത്ത് ലക്ഷം പുതിയ വീടുകൾ; ആദ്യ ഗഡു ഈ മാസമെന്ന് ഗ്രാമവികസന മന്ത്രാലയം - RURAL DEVELOPMENT MINISTRY

ദാരിദ്ര്യമുക്ത ഗ്രാമങ്ങൾ എന്ന നരേന്ദ്ര മോദിയുടെ പ്രതിജ്ഞ പുതുവർഷത്തില്‍ സാധ്യമാക്കുമെന്ന് ഗ്രാമവികസന മന്ത്രി ശിവരാജ് സിങ് ചൗഹാൻ

പ്രധാനമന്ത്രി ആവാസ് യോജന  ഗ്രാമീൺ പദ്ധതി  PRADHAN MANTRI AWAS YOJANAGRAMIN  PMAY G
Rural Development Ministry (ETV Bharat)

By ETV Bharat Kerala Team

Published : Jan 2, 2025, 10:49 AM IST

ന്യൂഡല്‍ഹി: പ്രധാനമന്ത്രി ആവാസ് യോജന-ഗ്രാമീൺ പദ്ധതിയിലൂടെ 10 ലക്ഷം വീടുകൾ അനുവദിക്കുമെന്ന് ഗ്രാമവികസന മന്ത്രാലയം. ഗ്രാമവികസന പദ്ധതികൾ കൃത്യസമയത്ത് നടപ്പാക്കുന്നത് ഉറപ്പാക്കുന്നതിനും ദാരിദ്ര്യ മുക്ത ഇന്ത്യ സൃഷ്‌ടിക്കുക എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്‌നം സാക്ഷാത്കരിക്കുന്നതിനും വേണ്ടി പ്രവര്‍ത്തിക്കുമെന്നും ആരോഗ്യ മന്ത്രാലയം ഔദ്യോഗിക പ്രസ്‌താവനയിൽ പറയുന്നു. ഈ മാസത്തെ കർമപദ്ധതി തീരുമാനിക്കുന്നതിനുള്ള മന്ത്രാലയത്തിൻ്റെ യോഗത്തിലാണ് തീരുമാനങ്ങൾ കൈക്കൊണ്ടത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ദാരിദ്ര്യമുക്ത ഗ്രാമങ്ങൾ എന്ന നരേന്ദ്ര മോദിയുടെ പ്രതിജ്ഞ പുതുവർഷത്തില്‍ സാധ്യമാക്കുമെന്ന് ഗ്രാമവികസന മന്ത്രി ശിവരാജ് സിങ് ചൗഹാൻ പറഞ്ഞു. ഗ്രാമവികസന മന്ത്രാലയത്തിൻ്റെ പദ്ധതികൾ ജനങ്ങളുടെ ജീവിതത്തിൽ പുരോഗതി വരുത്തും. എല്ലാ ഗുണഭോക്താക്കൾക്കും പദ്ധതികളുടെ ആനുകൂല്യങ്ങൾ ഉറപ്പാക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. 2025 ജനുവരിയിൽ 10 ലക്ഷം വീടുകൾ അനുവദിക്കുന്നതിനുള്ള ആദ്യ ഗഡു അനുവദിക്കുമെന്നും മന്ത്രാലയം അറിയിച്ചു.

മഹാത്മാഗാന്ധി നാഷണൽ റൂറൽ എംപ്ലോയ്മെൻ്റ് ഗ്യാരണ്ടി സ്‌കീം, പ്രധാൻ മന്ത്രി ഗ്രാം സഡക് യോജന, പിഎം-ആവാസ്, നാഷണൽ റൂറൽ ലൈവ്ലിഹുഡ് മിഷൻ (എൻആർഎൽഎം), ഡേ-എൻആർഎൽഎം തുടങ്ങിയ പദ്ധതികൾ കൂടി ഉള്‍പ്പെടുത്തും. 2024 മുതൽ 2029 വരെ രണ്ട് കോടിയിലധികം വീടുകൾ നിർമ്മിക്കാനാണ് ലക്ഷ്യമിടുന്നത്. ഭവന പദ്ധതിക്കായി വാര്‍ഷിക ബജറ്റിൽ വർധനവ് ഉണ്ടായിട്ടുണ്ടെന്നും 2024-25 സാമ്പത്തിക വർഷത്തിൽ ഏറ്റവും ഉയർന്ന ബജറ്റ് 54,500 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും പ്രസ്‌താവനയിൽ പറയുന്നു.

Read More: ഭോപ്പാൽ ദുരന്തം: 40 വർഷങ്ങൾക്ക് ശേഷം യൂണിയൻ കാർബൈഡിലെ 337 മെട്രിക് ടൺ വിഷ മാലിന്യങ്ങള്‍ നീക്കം ചെയ്‌തു - WASTE DISPOSAL UNIONCARBIDE FACTORY

ABOUT THE AUTHOR

...view details