ന്യൂഡൽഹി:അമേരിക്കന്‍ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി ഫോണില്‍ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്രംപിന്റെ രണ്ടാം ടേമിന് മോദി അഭിനന്ദനം അറിയിച്ചു. പശ്ചിമേഷ്യയിലെയും യുക്രെയ്നിലെയും സ്ഥിതി ഉൾപ്പെടെയുള്ള ആഗോള വിഷയങ്ങളിൽ ഇരു നേതാക്കളും ചര്‍ച്ച ചെയ്തതായാണ് റിപ്പോര്‍ട്ട്.
ആഗോള സമാധാനം, സമൃദ്ധി, സുരക്ഷ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി ഒരുമിച്ച് പ്രവർത്തിക്കണമെന്നും പരസ്പരം പ്രയോജനപ്പെടുന്ന പങ്കാളിത്ത നടപടികളില്‍ ഏര്‍പ്പെടണമെന്നും ഇരുവരും പറഞ്ഞതായി പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു. സാങ്കേതികവിദ്യ, വ്യാപാരം, നിക്ഷേപം, ഊർജ്ജം, പ്രതിരോധം തുടങ്ങിയ മേഖലകള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ വേണ്ട നടപടികളെക്കുറിച്ചും ഇരുവരും ചർച്ച ചെയ്തു. ഇരു നേതാക്കളും തമ്മില്‍ ഉടൻ തന്നെ കൂടിക്കാഴ്ച നടത്താനും തീരുമാനിച്ചതായി പ്രസ്താവനയില്‍ പറയുന്നു.
ഇടിവി ഭാരത് കേരള വാട്സ്ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
യുഎസ് പ്രസിഡന്റ് ട്രംപുമായുള്ള ടെലിഫോണ്‍ സംഭാഷണത്തെക്കുറിച്ച് പ്രധാനമന്ത്രി മോദി എക്സിലും കുറിച്ചിരുന്നു.'എന്റെ പ്രിയ സുഹൃത്ത് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി സംസാരിക്കുന്നതിൽ സന്തോഷം. അദ്ദേഹത്തിന്റെ ചരിത്രപരമായ രണ്ടാം ടേമിൽ അദ്ദേഹത്തെ അഭിനന്ദിച്ചു. പരസ്പരം പ്രയോജനകരവും വിശ്വസനീയവുമായ പങ്കാളിത്തത്തിന് ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. ജനങ്ങളുടെ ക്ഷേമത്തിനും ആഗോള സമാധാനത്തിനും, സമൃദ്ധിക്കും, സുരക്ഷയ്ക്കും വേണ്ടി ഞങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും.- പ്രധാനമന്ത്രിയുടെ എക്സ് പോസ്റ്റില്‍ പറയുന്നു.
ജനുവരി 20 ന് യുഎസ് പ്രസിഡന്റായി ഡൊണാൾഡ് ട്രംപ് അധികാരമേറ്റതിനു ശേഷം ഇരു നേതാക്കളും തമ്മിലുള്ള ആദ്യ സംഭാഷണമാണിത്. ട്രംപിന്റെ സ്ഥാനാരോഹണ ചടങ്ങിൽ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പങ്കെടുത്തിരുന്നു. ട്രംപിനായി പ്രധാനമന്ത്രി മോദിയുടെ ഒരു കത്തും അദ്ദേഹം എത്തിച്ചിരുന്നു. ട്രംപ് സത്യപ്രതിജ്ഞ ചെയ്ത ഉടൻ പ്രധാനമന്ത്രി മോദി തന്റെ ആശംസകൾ അറിയിച്ചിരുന്നു.
Also Read:ട്രംപിന്റെ ഭീഷണിയില്‍ കൊളംബിയയുടെ 'യൂ-ടേണ്‍'; പൗരന്മാരെ നാട്ടിലെത്തിക്കാന്‍ വിമാനം അയക്കും, മടങ്ങിയെത്തുന്നവര്‍ക്ക് ഊഷ്മള സ്വീകരണം - US COLUMBIA DEPORT ROW