കേരളം

kerala

ETV Bharat / bharat

മതത്തിന്‍റെ പേരില്‍ വോട്ടുപിടിത്തം: ബിജെപി നേതാവ് തേജസ്വി സൂര്യയ്ക്കെതിരെ കേസെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്‍ - Tejasvi Surya Booked

മതം പറഞ്ഞ് വോട്ട് പിടിച്ചതിന് ബിജെപി എംപിയും ബംഗളുരു സൗത്ത് സ്ഥാനാര്‍ത്ഥിയുമായ തേജസ്വി സൂര്യയ്ക്കെതിരെ കേസെടുത്തതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍.

SEEKING VOTES ON RELIGION  EC  BJP  തേജസ്വി സൂര്യ
BJP's Tejasvi Surya Booked For Seeking Votes On Grounds Of Religion: EC

By ETV Bharat Kerala Team

Published : Apr 26, 2024, 10:53 PM IST

ബെംഗളുരു: മതത്തിന്‍റെ പേരില്‍ വോട്ട് ചോദിക്കുന്ന ഒരു വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്‌തതിന്‍റെ പേരില്‍ ബിജെപി എംപിയും ബംഗളുരു സൗത്ത് സ്ഥാനാര്‍ത്ഥിയുമായ തേജസ്വി സൂര്യയ്ക്കെതിരെ കേസെടുത്തതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സൗമ്യ റെഡ്ഡിക്കെതിരെയാണ് അദ്ദേഹം ജനവിധി തേടുന്നത്. കര്‍ണാടക ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡിയുടെ മകളാണ് സൗമ്യ. തേജസ്വിക്കെതിരെ കേസെടുത്ത കാര്യം കമ്മീഷന്‍ എക്‌സിലൂടെയാണ് അറിയിച്ചത്.

കര്‍ണാടകയിലെ പതിനാല് സീറ്റുകളിലേക്ക് ഇന്ന് നടന്ന രണ്ടാം ഘട്ട തെരഞ്ഞെടുപ്പില്‍ വൈകിട്ട് അഞ്ച് മണിവരെ 63.90 ശതമാനം വോട്ട് രേഖപ്പെടുത്തി. ഉഡുപ്പി, ചിക്കമംഗളൂര്‍, ദക്ഷിണ കന്നഡ, ചിത്രദുര്‍ഗ, തുംകൂര്‍, മൈസൂരു, ചാമരാജ് നഗര്‍, ബംഗളുരു റൂറല്‍, ബംഗളുരു നോര്‍ത്ത്, ബംഗളുരു സെന്‍ട്രല്‍, ബംഗളുരു സൗത്ത്, ചിക്ക്ബല്ലാപ്പൂര്‍ തുടങ്ങിയ മണ്ഡലങ്ങളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടന്നത്.

Also Read:മോദിയുടെ ശ്രമം പട്ടികജാതി, പട്ടികവര്‍ഗ, പിന്നാക്ക സംവരണം അവസാനിപ്പിക്കാന്‍'; തുറന്നടിച്ച് രാഹുല്‍ ഗാന്ധി

ഇന്ന് വോട്ടെടുപ്പ് നടന്ന മണ്ഡലങ്ങളില്‍ മാണ്ട്യയിലാണ് ഏറ്റവും കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയത്. 74.87ശതമാനമാണ് ഇവിടുത്തെ പോളിങ്ങ് നില. ബംഗളുരു സെന്‍ട്രലില്‍ ആണ് ഏറ്റവും കുറവ് പോളിങ്ങ് രേഖപ്പെടുത്തിയത്. 48.61ശതമാനം പോളിങ്ങ്. രേഖപ്പെടുത്തി.

ABOUT THE AUTHOR

...view details