പുതുച്ചേരി :ബലാത്സംഗത്തിനിരയായി മരിച്ച 9 വയസുകാരിയുടെ കുടുംബത്തെ സന്ദർശിച്ച് പുതുച്ചേരി ലെഫ്റ്റനൻ്റ് ഗവർണർ തമിഴിസൈ സൗന്ദരരാജൻ. കുട്ടിയെ കാണാതായി മൂന്ന് ദിവസത്തിന് ശേഷം ചൊവ്വാഴ്ച താമസസ്ഥലത്തിന് സമീപമുള്ള അഴുക്കുചാലിൽ മൃതദേഹം അഴുകിയ നിലയിലായിരുന്നു കണ്ടെത്തിയത് (Lieutenant Governor Tamilisai Soundararajan Visited Family Of The 9 Year Old Girl). കുട്ടിയ്ക്ക് ആദരാഞ്ജലി അർപ്പിക്കുകയും കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുകയും ചെയ്ത ഗവർണർ കേസിന്റെ വിചാരണയ്ക്കായി അതിവേഗ പ്രത്യേക കോടതി സ്ഥാപിക്കുമെന്നും കുറ്റവാളികൾക്ക് പരമാവധി ശിക്ഷ ലഭിക്കാൻ സർക്കാർ ശ്രമിക്കുമെന്നും മാധ്യമപ്രവർത്തകരോട് പറഞ്ഞു.
അതേസമയം പ്രതികൾക്ക് വധശിക്ഷ നൽകണമെന്ന് കുട്ടിയുടെ കുടുംബാംഗങ്ങൾ ആവശ്യപ്പെട്ടു. തങ്ങൾക്ക് നിയമങ്ങൾ കൈയിലെടുക്കാൻ കഴിയില്ലെന്നും പക്ഷേ വൈകാരികമായി താൻ കുട്ടിയുടെ പക്ഷത്താണെന്നും തമിഴിസൈ ബുധനാഴ്ച പറഞ്ഞു. അതേസമയം കുട്ടിക്ക് നീതി തേടി വിവിധ രാഷ്ട്രീയ പാർട്ടികളും സർക്കാരിതര സംഘടനകളും വിദ്യാർഥികളും പുതുച്ചേരിയിൽ പലയിടത്തും പ്രതിഷേധ പ്രകടനം നടത്തിയിട്ടുണ്ട്. പ്രതിഷേധിക്കുന്നവരുടെ വികാരം മാനിക്കുന്നുവെന്നും ഗവർണർ പറഞ്ഞു.