ഇടുക്കി : മരത്തിൽ നിന്ന് വീണ് പരിക്കേറ്റ തമിഴ്‌നാട് സ്വദേശി മരിച്ചു. നെടുങ്കണ്ടത്ത് വാടകയ്‌ക്ക് താമസിച്ചിരുന്ന മഹേന്ദ്രനാണ് മരിച്ചത്. സ്വകാര്യ വ്യക്തിയുടെ വീട്ടിൽ മരം മുറിക്കുന്നതിനിടെ കാല്‍ വഴുതി വീഴുകയായിരുന്നു. വീഴ്‌ചയില്‍ പരിക്കേറ്റ മഹേന്ദ്രനെ നാട്ടുകാർ ചേർന്ന് തൂക്കുപാലം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തിന് പിന്നാലെ പൊലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.
മരത്തില്‍ നിന്ന് വീണ തമിഴ്‌നാട് സ്വദേശി മരിച്ചു - Tamil Nadu Native Died In idukki - TAMIL NADU NATIVE DIED IN IDUKKI
ഇടുക്കി നെടുംകണ്ടത്ത് മരം മുറിക്കുന്നതിനിടയിൽ കാൽ വഴുതി താഴെ വീണ് തമിഴ്‌നാട് സ്വദേശിയായ യുവാവ് മരിച്ചു. സ്വകാര്യ വ്യക്തിയുടെ വീട്ടിൽ മരം മുറിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്
Mahendran (ETV Bharat)
Published : Jun 27, 2024, 10:04 PM IST