ഡൽഹി:ഏറെ വെല്ലുവിളികൾ നിറഞ്ഞ ഈ സമയത്ത് സുപ്രീം കോടതി ജനാധിപത്യത്തെ സംരക്ഷിച്ചുവെന്ന് ഡൽഹി മുഖ്യമന്ത്രിയും ആം ആദ്‌മി പാർട്ടി കൺവീനറുമായ അരവിന്ദ് കെജ്‌രിവാൾ (Supreme Court Saved Democracy Says Kejriwal). ചണ്ഡീഗഡ് മേയർ തിരഞ്ഞെടുപ്പ് കേസിൽ കോടതിയുടെ തീരുമാനത്തിന് നന്ദി അറിയിച്ച് രംഗത്തെത്തുകയായിരുന്നു അദ്ദേഹം. വരണാധികാരികൾ അസാധുവാക്കിയ എട്ട് ബാലറ്റുകൾ വീണ്ടും എണ്ണിയ ശേഷം ഫലം പ്രഖ്യാപിക്കാൻ സുപ്രീം കോടതി നിർദേശിച്ചിരുന്നു. തുടർന്ന് തിരഞ്ഞെടുപ്പ് ഫലം കോടതി റദ്ദാക്കിയതോടെ ബിജെപിക്ക് കനത്ത തിരിച്ചടിയാണ് ലഭിച്ചത്.
ചണ്ഡീഗഡ് മേയർ തിരഞ്ഞെടുപ്പ്; സുപ്രീം കോടതി ജനാധിപത്യത്തെ സംരക്ഷിച്ചു; അരവിന്ദ് കെജ്‌രിവാൾ - ആം ആദ്‌മി പാർട്ടി
സുപ്രീം കോടതി ജനാധിപത്യത്തെ സംരക്ഷിച്ചുവെന്ന് ആം ആദ്‌മി പാർട്ടി കൺവീനർ അരവിന്ദ് കെജ്‌രിവാൾ
Published : Feb 20, 2024, 7:40 PM IST
|Updated : Feb 20, 2024, 10:16 PM IST
"വെല്ലുവിളികൾ നിറഞ്ഞ സമയത്ത് ജനാതിപത്യം സംരക്ഷിച്ചതിന് സുപ്രീം കോടതിയ്ക്ക് നന്ദി' എന്നായിരുന്നു കെജ്‌രിവാൾ എക്‌സിൽ കുറിച്ചത്.
ചണ്ഡീഗഡിൽ ജനുവരി 30 ന് നടന്ന മേയർ തെരഞ്ഞെടുപ്പിൽ എഎപി-കോൺഗ്രസ് സഖ്യത്തെ പരാജയപ്പെടുത്തി ബിജെപി സ്ഥാനാർത്ഥി വിജയിച്ചിരുന്നു. തെരഞ്ഞെടുപ്പ് വോട്ടെണ്ണലിനിടെ സഖ്യകക്ഷികളുടെ എട്ട് ബാലറ്റുകൾ വരാണധികാരികൾ അസാധുവായി പ്രഖ്യാപിക്കുകയായിരുന്നു. ബി ജെ പി സ്ഥാനാർഥിയായ മനോജ് സോങ്കർ 16 വോട്ടുകൾക്കായിരുന്നു കുൽദീപ് കുമാറിനെ തോൽപ്പിച്ചത്. എന്നാൽ ബാലറ്റുകളിൽ കൃത്രിമം കാണിച്ചെന്ന് ആരോപിച്ച് സഖ്യകക്ഷികൾ കോടതിയെ സമീപിക്കുകയായിരുന്നു.