ന്യൂഡൽഹി:തിരുപ്പതി ലഡു നിർമ്മാണത്തിൽ മൃഗക്കൊഴുപ്പ് ഉപയോഗിച്ചെന്ന ആരോപണം അന്വേഷിക്കാൻ സ്വതന്ത്ര എസ്ഐടിക്ക് രൂപം നൽകി സുപ്രീം കോടതി. സിബിഐയിലെയും ആന്ധ്രാപ്രദേശ് പൊലീസിലെയും രണ്ട് ഉദ്യോഗസ്ഥർ വീതവും മുതിർന്ന എഫ്എസ്എസ്എഐ ഉദ്യോഗസ്ഥനും ഉൾപ്പെടെ അഞ്ച് പേരാണ് അന്വേഷണ സംഘത്തിലുള്ളത്.
ജസ്‌റ്റിസുമാരായ ബി ആർ ഗവായ്, കെ വി വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിപ്പിച്ചത്. വിഷയത്തിൽ കോടതിയുടെ മേൽനോട്ടത്തിലുള്ള അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുൾപ്പെടെയുള്ള ഹർജികള്‍ തീർപ്പാക്കികൊണ്ടാണ് പുതിയ ഉത്തരവ്. എസ്ഐടിയുടെ അന്വേഷണം സിബിഐ ഡയറക്‌ടറുടെ മേൽനോട്ടത്തിലായിരിക്കുമെന്നും ബെഞ്ച് പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക