ന്യൂഡൽഹി :നീറ്റ്-യുജി പരീക്ഷയിലെ ഒഎംആർ ഷീറ്റില്‍ കൃത്രിമം കാണിച്ചെന്ന ഹർജി രണ്ടാഴ്‌ചയ്ക്ക് ശേഷം പരിശോധിക്കാമെന്ന് സുപ്രീം കോടതി. മെഡിക്കൽ പ്രവേശന പരീക്ഷ എഴുതിയ തന്‍റെ ഒഎംആർ ഷീറ്റ് മാറ്റിയതായാണ് ഹര്‍ജിക്കാരന്‍റെ അഭിഭാഷകൻ കോടതിയെ അറിയിച്ചത്.
ജൂൺ 23-ന് നടന്ന പുനഃപരിശോധനയിൽ ഹാജരാകാൻ തന്‍റെ കക്ഷി അനുമതി തേടുകയാണെന്ന് ബെഞ്ച് അഭിഭാഷകനോട് പറഞ്ഞു. ജൂൺ 23-ന് പരീക്ഷ (പുനഃപരിശോധന) അവസാനിച്ചതായും ജസ്റ്റിസ് സി ടി രവികുമാറും ജസ്റ്റിസ് മനോജ് മിശ്രയും അടങ്ങുന്ന ബെഞ്ച് ഹർജിക്കാരന്‍റെ അഭിഭാഷകനോട് പറഞ്ഞു.
രണ്ടാഴ്‌ചയ്ക്ക് ശേഷം ഹർജി പരിഗണിക്കണമെന്ന് നാഷണൽ ടെസ്റ്റിങ് ഏജൻസിയുടെ അഭിഭാഷകൻ കോടതിയോട് അഭ്യർഥിച്ചു. ക്രമക്കേടുകൾ ആരോപിച്ചും നീറ്റ്-യുജി റദ്ദാക്കണമെന്നും ആവശ്യപ്പെട്ടുള്ള മറ്റ് നിരവധി ഹർജികൾ സുപ്രീം കോടതിയുടെ പരിഗണനയിലുണ്ടെന്ന് ഹര്‍ജിക്കാരന്‍ വാദിച്ചു. ശേഷം, ഹർജി അടുത്തയാഴ്‌ച പരിഗണിക്കുമെന്ന് ബെഞ്ച് അറിയിക്കുകയായിരുന്നു.
2024-ലെ നീറ്റ് യുജി പരീക്ഷയിൽ ഹാജരായ ഉദ്യോഗാർഥികൾക്ക് നൽകിയ ഒഎംആര്‍ ഷീറ്റുകൾ സംബന്ധിച്ച് പരാതികൾ ഉന്നയിക്കുന്നതിന് എന്തെങ്കിലും സമയപരിധിയുണ്ടോ എന്ന് അറിയിക്കാൻ സുപ്രീം കോടതി എന്‍ടിഎയോട് ആവശ്യപ്പെട്ടിരുന്നു. പരീക്ഷയുമായി ബന്ധപ്പെട്ട് തീർപ്പുകൽപ്പിക്കാത്ത മറ്റ് ഹർജികൾ ജൂലൈ 8-ന് പരിഗണിക്കാനിരിക്കുകയാണ്.
Also Read :'മോദി ഇന്ത്യയെ നാണംകെടുത്തി'; നീറ്റ് ക്രമക്കേടില്‍ സര്‍ക്കാരിനെതിരെ രാജ്യസഭയില്‍ ആഞ്ഞടിച്ച് ഖാര്‍ഗെ - Kharge slams Modi and BJP In RS