കേരളം

kerala

ETV Bharat / bharat

ബാന്ദ്ര റെയില്‍വേ സ്‌റ്റേഷനില്‍ തിക്കും തിരക്കും; നിരവധിപേർക്ക് പരിക്ക്

ദീപാവലി പ്രമാണിച്ച് സ്വദേശത്തേക്ക് മടങ്ങാനെത്തിയവരുടെ ബാഹുല്യമാണ് സ്‌റ്റേഷനില്‍ തിരക്ക് ക്രമാതീതമായി വർധിക്കാന്‍ കാരണം

തിക്കും തിരക്കും  MUMBAI RAILWAY STATION STAMPEDE  TRAIN STAMPEDE  LATEST NEWS
Bandra Railway Station- File (ETV Bharat)

By ETV Bharat Kerala Team

Published : Oct 27, 2024, 11:51 AM IST

മുംബൈ: മുംബൈ ബാന്ദ്ര റെയിൽവേ സ്‌റ്റേഷനിൽ ഇന്ന് പുലർച്ചെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഒമ്പത് പേർക്ക് പരിക്കേറ്റു. യാത്രക്കാർ ഉത്തർപ്രദേശിലെ ഗൊരഖ്‌പൂരിലേക്ക് പോവുകയായിരുന്ന തീവണ്ടിയിൽ കയറാൻ ശ്രമിച്ചപ്പോഴായിരുന്നു സംഭവം. പരിക്കേറ്റവരില്‍ രണ്ടു പേരുടെ പരിക്ക് ഗുരുതരമാണ്. ഏഴു പേരുടെ നില തൃപ്‌തികരമാണെന്നാണ് റിപ്പോർട്ട്.

ദീപാവലി പ്രമാണിച്ച് സ്വദേശത്തേക്ക് മടങ്ങാനെത്തിയവരുടെ ബാഹുല്യമാണ് സ്‌റ്റേഷനില്‍ തിരക്ക് ക്രമാതീതമായി വർധിക്കാന്‍ കാരണമായി പറയപ്പെടുന്നത്. പരിക്കേറ്റവരെ ഭാഭ ആശുപത്രിയിലേക്ക് മാറ്റിയതായും നിലവില്‍ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി) അധികൃതർ പറഞ്ഞു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ബാന്ദ്രയിൽ നിന്ന് ഗോരഖ്‌പൂരിലേക്ക് പോകുന്ന ട്രെയിൻ നമ്പർ 22921 സ്‌റ്റേഷൻ്റെ ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിൽ എത്തിയപ്പോൾ ആളുകൾ തിക്കിത്തിരക്കി അകത്തുകയറാന്‍ ശ്രമിക്കുകയായിരുന്നു. സംഭവസ്‌ഥലത്തുനിന്ന് പുറത്തുവന്ന വീഡിയോകളിലൊന്നില്‍ തറയിൽ രക്തം ഒഴുകുന്നത് കാണാനാകും. പരിക്കേറ്റവരെ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥർ സ്‌ട്രെച്ചറുകളിൽ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതും വീഡിയോയിൽ കാണാം.

Also Read:കാലുകുത്താൻ ഇടമില്ലാതെ ജനറല്‍ കോച്ചുകള്‍; ട്രെയിന്‍ യാത്രയ്‌ക്ക് ദുരിതമേറുന്നു

ABOUT THE AUTHOR

...view details