കേരളം

kerala

ETV Bharat / bharat

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള മത്സ്യ തൊഴിലാളികളുടെ പ്രശ്‌നം പരിഹരിക്കും; ഡൽഹിയിൽ മോദി ദിസനായകെ കൂടിക്കാഴ്ച്ച - MODI DISSANAYAKE MEET

ഇന്ത്യക്ക് പ്രശ്‌നമാകുന്ന ഒരു പ്രവർത്തിയും ശ്രീലങ്കയിൽ അനുവദിക്കില്ലെന്ന് ദിസനായകെ.

ANURA KUMARA DISSANAYAKE  PM NARENDRA MODI  SRI LANKAN PRESIDENT  DELHI
PM Narendra Modi and Sri Lanka President Anura Kumara Dissanayake meet at Hyderabad House (X@MEAIndia)

By ETV Bharat Kerala Team

Published : 5 hours ago

ന്യൂഡൽഹി: ശ്രീലങ്കൻ പ്രസിഡൻ്റ് അനുര കുമാര ദിസനായകെയുമായുള്ള കൂടിക്കാഴ്‌ചയിൽ മത്സ്യത്തൊഴിലാളികളുടെ വിഷയം ചർച്ച ചെയ്‌തതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രശ്‌നം പരിഹരിക്കാന്‍ ചർച്ചയിൽ തീരുമാനമായി. ഈ വിഷയത്തിൽ മാനുഷിക പരിഗണന കാണിക്കണമെന്ന് അവശ്യപ്പെട്ടതായും പ്രധാനമന്ത്രി അറിയിച്ചു. ശ്രീലങ്കയും ഇന്ത്യയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികൾ ഇരുനേതാക്കളും പ്രഖ്യാപിച്ചു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

രാമേശ്വരത്തിനും തലൈമന്നാറിനും ഇടയിൽ കപ്പൽ ഗതാഗതം ആരംഭിക്കാൻ ചർച്ചയിൽ തീരുമാനമായതായും പ്രധാനമന്ത്രി മോദി പറഞ്ഞു. കപ്പൽ ഗതാഗതവും ചെന്നൈ-ജാഫ്‌ന ഫ്ലൈറ്റ് കണക്റ്റിവിറ്റിയും വിനോദസഞ്ചാരത്തെയും സാംസ്‌കാരിക ബന്ധത്തെയും ശക്‌തിപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പ്രതിരോധ സഹകരണ കരാർ ഉടൻ തന്നെ അവസാനിപ്പിക്കുന്നതിന് തീരുമാനമായിട്ടുണ്ട്. ഹൈഡ്രോഗ്രാഫി സംബന്ധിച്ച സഹകരണത്തിനും ധാരണയായിട്ടുണ്ട്. കൊളംബോ സെക്യൂരിറ്റി കോൺക്ലേവ് പ്രാദേശിക സമാധാനത്തിനും സുരക്ഷയ്ക്കും വികസനത്തിനുമുള്ള പ്രധാന വേദിയാവും. സഹകരണം, സമുദ്രസുരക്ഷ, ഭീകരവിരുദ്ധത, സൈബർ സുരക്ഷ, കള്ളക്കടത്തിനും കുറ്റകൃത്യങ്ങൾക്കുമെതിരായ പോരാട്ടം, മാനുഷിക സഹായം, ദുരന്തം തുടങ്ങിയ വിഷയങ്ങള്‍ ഇവിടെ ചർച്ചയാകും എന്നും പ്രധാനമന്ത്രി പറഞ്ഞു.

ദിസനായകെ പ്രസിഡൻ്റ് ആയതിന് ശേഷമുള്ള ആദ്യത്തെ വിദേശ സന്ദർശനമാണിത്. ദിസനായകെ തൻ്റെ ആദ്യ വിദേശ സന്ദർശനത്തിനായി ഇന്ത്യയെ തെരഞ്ഞെടുത്തതിൽ സന്തോഷമുണ്ടെന്ന് മോദി പറഞ്ഞു. ഈ സന്ദർശനം ബന്ധങ്ങൾക്ക് ഊർജം നൽകുന്നതായിരിക്കും. ശ്രീലങ്കയ്ക്ക് ഇന്ത്യ ഇതുവരെ 5 ബില്യൺ ഡോളർ വായ്‌പയും ഗ്രാൻ്റ് അസിസ്റ്റൻസും നൽകിയിട്ടുണ്ടെന്നും ശ്രീലങ്കയിലെ 25 ജില്ലകളിലും ഈ സഹകരണം എത്തിയിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. അടുത്ത വർഷം മുതൽ ജാഫ്‌നയിലെയും കിഴക്കൻ പ്രവിശ്യയിലെയും സർവകലാശാലകളിൽ 200 വിദ്യാർഥികൾക്ക് പ്രതിമാസ സ്‌കോളർഷിപ്പും പ്രഖ്യാപിച്ചിട്ടുണ്ട്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ശ്രീലങ്കയിലെ 1500 സിവിൽ സർവെൻ്റുകൾക്ക് അടിസ്ഥാന സൗകര്യങ്ങൾ നൽകി ഇന്ത്യയിൽ പരിശീലനം നൽകുന്നതായിരിക്കും. ശ്രീലങ്കയിലെ കൃഷി, മത്സ്യബന്ധനം എന്നിവയുടെ വികസനത്തിനും ഇന്ത്യ സഹകരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

പ്രധാനമന്ത്രി മോദിയുടെയും പ്രസിഡൻ്റ് ദിസനായകെയുടെയും നേതൃത്വത്തിൽ ഇന്ത്യയുടെയും ശ്രീലങ്കയുടെയും പ്രതിനിധികൾ തമ്മിൽ ചർച്ചകൾ നടന്നതായി സമൂഹമാധ്യമമായ എക്‌സിലൂടെ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇന്ന് രാവിലെ ശ്രീലങ്കൻ പ്രസിഡൻ്റ് ദിസനായകെ രാജ്ഘട്ടിലെത്തി മഹാത്മാഗാന്ധിക്ക് ശവകുടീരത്തിൽ പുഷ്‌പചക്രം അർപ്പിച്ചിരുന്നു.

Also Read:'സോണിയയുടെ പക്കലുള്ള നെഹ്‌റുവിന്‍റെ കത്തുകള്‍ തിരികെ വേണം'; ആവശ്യമുന്നയിച്ച് രാഹുല്‍ ഗാന്ധിക്ക് കത്ത്

ABOUT THE AUTHOR

...view details