ന്യൂഡൽഹി: മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന് ശ്രീലങ്കൻ പ്രസിഡന്‍റ് അനുര കുമാര ദിസനായകെ ഇന്ത്യ. സെപ്‌റ്റംബറിൽ അധികാരമേറ്റതിന് ശേഷമുള്ള ദിസനായകെയുടെ ആദ്യ വിദേശ സന്ദർശനമാണിത്. കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ സഹമന്ത്രി എൽ മുരുകന്‍റെ നേതൃത്വത്തിൽ ഡൽഹി വിമാനത്താവളത്തിൽ ദിസനായകയെ സ്വീകരിച്ചു.
തിങ്കളാഴ്‌ച പ്രധാനമന്ത്രി മോദിയുമായി ശ്രീലങ്കൻ പ്രസിഡന്‍റ് കൂടിക്കാഴ്‌ച നടത്തും. വ്യാപാരം, നിക്ഷേപം, ഊർജം, സമുദ്ര സുരക്ഷ തുടങ്ങിയ വിഷയങ്ങളില്‍ ഇരു രാജ്യങ്ങളും തമ്മില്‍ ചര്‍ച്ചയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ശ്രീലങ്കയിലെ തമിഴ് ജനതയുടെ കാര്യങ്ങളില്‍ ഇന്ത്യയ്ക്കുള്ള താത്പര്യവും ദിസനായകയെ അറിയിക്കും.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ഇന്ത്യ - ശ്രീലങ്ക ബന്ധം കൂടുതൽ ആഴത്തിലാക്കാനും ജനകേന്ദ്രീകൃത പങ്കാളിത്തത്തിന് ആക്കം കൂട്ടാനുമുള്ള അവസരമാണ് ദിസനായകയുടെ സന്ദർശനമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ എക്‌സിൽ കുറിച്ചു. പ്രസിഡന്‍റ് ദ്രൗപതി മുർമുവുമായും ദിസനായകെ കൂടിക്കാഴ്‌ച നടത്തും. ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള നിക്ഷേപവും വാണിജ്യ ബന്ധവും പ്രോത്സാഹിപ്പിക്കുന്നതിനായി ഡൽഹിയിൽ നടക്കുന്ന ഒരു ബിസിനസ് പരിപാടിയിലും ദിസനായകെ പങ്കെടുക്കുന്നുണ്ട്.
ബിഹാറലെ ബോധഗയ സന്ദർശിക്കാനും ദിസനായകെ തീരുമാനിച്ചിട്ടുണ്ട്. ദിസനായകെയുടെ സന്ദർശനത്തിൽ സമുദ്ര സുരക്ഷാ സഹകരണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ നാളെ ചര്‍ച്ചയാകുമെന്നാണ് വിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നത്.
Also Read:കേന്ദ്രം റോഹിങ്ക്യകളെ ഡല്‍ഹിയില്‍ അനധികൃതമായി പുനരധിവസിപ്പിക്കുന്നുവെന്ന് അതിഷി, തെറ്റായ ആരോപണമെന്ന് ഹര്‍ദീപ് പുരി