കേരളം

kerala

ETV Bharat / bharat

സ്‌പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് ഇന്ത്യയിൽ; ഇത് ആദ്യ ഔദ്യോഗിക സന്ദർശനം

വഡോദരയിൽ ടാറ്റയുടെ എയർബസ് സി 295 എയർക്രാഫ്റ്റ് പ്ലാൻ്റ് മോദിക്കൊപ്പം സംയുക്തമായി ഉദ്ഘാടനം ചെയ്യും.

SPANISH PM IN VADODARA  SPAIN INDIA RELATION  WORLD LEADERS WITH PM MODI  SANCHEZ NARENDRA MODI MEETING
Spanish Prime Minister Pedro Sanchez And PM Modi During Vadodara Show (ANI)

By ETV Bharat Kerala Team

Published : Oct 28, 2024, 8:35 AM IST

വഡോദര: സ്‌പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് ഇന്ന് പുലർച്ചെ ഗുജറാത്തിലെ വഡോദര നഗരത്തിൽ എത്തിയതായി അധികൃതർ അറിയിച്ചു. ഇന്ത്യയിലേക്കുള്ള പെഡ്രോ സാഞ്ചസിന്‍റെ ആദ്യ ഔദ്യോഗിക സന്ദർശനം ആണിത്. സൈനിക വിമാനങ്ങളുടെ അന്തിമ അസംബ്ലി ലൈനായ ടിഎഎസ് സി-295 വിമാനങ്ങൾ നിർമ്മിക്കുന്നതിനുള്ള ടാറ്റയുടെ എയർക്രാഫ്റ്റ് പ്ലാൻ്റ് സാഞ്ചസും മോദിയും സംയുക്തമായി വഡോദരയിൽ ഉദ്ഘാടനം ചെയ്യും. ഈ മേഖലയിലെ ആദ്യത്തെ സ്വകാര്യ സമുച്ചയം കൂടിയാണിത്.

കരാറിൻ്റെ ഭാഗമായി ഇവിടെ 40 വിമാനങ്ങൾ നിർമ്മിക്കും. ഇവ ഇന്ത്യയിൽ നിർമ്മിക്കുന്നതിൻ്റെ ഉത്തരവാദിത്തം ടിഎഎസ്എലിന് ആണ്. അസംബ്ലി, ടെസ്‌റ്റ്, യോഗ്യത, അറ്റകുറ്റപ്പണികൾ തുടങ്ങി വിമാനത്തിൻ്റെ സമ്പൂർണ നിർമാണ പ്രവർത്തികള്‍ ഇതിൽ ഉൾപ്പെടും. അതേസമയം വ്യോമയാന ഭീമനായ എയർബസ് 16 വിമാനങ്ങൾ നേരിട്ട് എത്തിക്കും.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഉദ്ഘാടനത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം സാഞ്ചസ് റോഡ്ഷോയിൽ പങ്കെടുക്കും. വിമാനത്താവളം മുതൽ ടാറ്റ ഫെസിലിറ്റി വരെ നീളുന്ന 2.5 കിലോമീറ്റർ റോഡ്‌ഷോയിൽ സാംസ്‌കാരിക പ്രദർശനങ്ങൾ നടക്കും. ശേഷം രണ്ട് നേതാക്കളും ചരിത്രപ്രസിദ്ധമായ ലക്ഷ്‌മി വിലാസ് കൊട്ടാരം സന്ദർശിക്കും. കൊട്ടാരത്തിലായിരിക്കും ഉച്ചഭക്ഷണം.

Spanish Prime Minister Pedro Sanchez (ANI)

അവിടെ വച്ച് വിദേശകാര്യ മന്ത്രാലയം (എംഇഎ) സംഘടിപ്പിക്കുന്ന ഉഭയകക്ഷി കൂടിക്കാഴ്‌ച നടത്തും. സ്പെയിനിലേക്ക് മടങ്ങുന്നതിന് മുമ്പ് ചൊവ്വാഴ്‌ച സാഞ്ചസ് മുംബൈ സന്ദർശിക്കും. ബുധനാഴ്‌ച സാഞ്ചസ് സ്പെ‌യിനിലേക്ക് തിരിക്കും എന്നാണ് വിവരം.

ടാറ്റയെ കൂടാതെ, ഭാരത് ഇലക്ട്രോണിക്‌സ്, ഭാരത് ഡൈനാമിക്‌സ് തുടങ്ങിയ മുൻനിര പ്രതിരോധ പൊതുമേഖലാ യൂണിറ്റുകളും സ്വകാര്യ മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങളും ഈ പരിപാടിക്ക് സംഭാവന നൽകും. 2022 ഒക്ടോബറിലാണ് വഡോദര ഫൈനൽ അസംബ്ലി ലൈനിന് മോദി തറക്കല്ലിടുന്നത്.

Also Read:ഒടുവില്‍ മഞ്ഞുരുകി, ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ സമാധാനത്തിന് ആഹ്വാനം; 5 വര്‍ഷത്തിന് ശേഷം ചൈനീസ് പ്രസിഡന്‍റിനെ കണ്ട് മോദി

ABOUT THE AUTHOR

...view details