ബെംഗളൂരു:ശ്വാസ തടസം മൂലം ചികിത്സയിലായിരുന്ന കര്‍ണാടക മുന്‍ മുഖ്യമന്ത്രി എസ്‌എം കൃഷ്‌ണ ആശുപത്രി വിട്ടു. അസുഖം പൂര്‍ണമായും ഭേദമായതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ ഒരു മാസമായി അദ്ദേഹം മണിപ്പാലിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ഡോ.സത്യനാരായണ, ഡോ.സുനില്‍ കാരന്ത് എന്നിവരുടെ നേതൃത്വത്തിലുള്ള ക്രിട്ടിക്കല്‍ കെയര്‍ സംഘത്തിന്‍റെ പരിചരണത്തിലായിരുന്നു എസ്‌എം കൃഷ്‌ണ. അദ്ദേഹം പൂര്‍ണ ആരോഗ്യവാനായിരിക്കട്ടെയെന്ന് ഡോക്‌ടര്‍മാര്‍ പറഞ്ഞു. ശ്വാസ തടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നേരത്തെ ഏപ്രില്‍ 30നും കൃഷ്‌ണയെ മണിപ്പാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.