കേരളം

kerala

ETV Bharat / bharat

ഇന്ത്യ മുന്നണിയുടെ സീറ്റ് വിഭജന ചർച്ചകളിൽ പ്രശ്‌നങ്ങളുണ്ടാവില്ലെന്നാണ് പ്രതീക്ഷയെന്ന് സീതാറാം യെച്ചൂരി

ഇന്ത്യ മുന്നണിയിലെ തർക്കങ്ങൾ കേന്ദ്രകമ്മിറ്റിയില്‍ ചര്‍ച്ച ചെയ്യുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സിപിഎം കേന്ദ്ര കമ്മിറ്റി നാളെ (28.01.24) മുതല്‍ തിരുവനന്തപുരത്ത് ഇഎംഎസ് അക്കാദമിയില്‍.

no problems in seat sharing  INDIA problems should discuss  ഇന്ത്യ മുന്നണി സീറ്റ് വിഭജന ചർച്ച  സിപിഎം കേന്ദ്ര കമ്മിറ്റി ചര്‍ച്ച
Seat sharing , INDIA problems should discuss in Central Committee; Yechuri

By ETV Bharat Kerala Team

Published : Jan 27, 2024, 3:09 PM IST

ഇന്ത്യ മുന്നണിയുടെ സീറ്റ് വിഭജന ചർച്ചകളിൽ പ്രശ്‌നങ്ങളുണ്ടാവില്ലെന്നാണ് പ്രതീക്ഷയെന്ന് സീതാറാം യെച്ചൂരി

തിരുവനന്തപുരം: സീറ്റ് വിഭജന ചർച്ചകളിൽ ഇന്ത്യ മുന്നണിയില്‍ പ്രശ്‌നങ്ങളുണ്ടാവില്ലെന്നാണ് പ്രതീക്ഷയെന്നും എല്ലാ വിഷയങ്ങളും നാളെ (28.01.24) ചേരുന്ന കേന്ദ്ര കമ്മിറ്റി ചർച്ച ചെയ്യുമെന്നും സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി(seetharam yechuri). നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും ലോക്‌സഭ തെരഞ്ഞെടുപ്പ് സംബന്ധിച്ച കാര്യങ്ങളും ഇന്ത്യ മുന്നണിയിലെ വിഷയങ്ങളും നാളെ മുതൽ ആരംഭിക്കുന്ന കേന്ദ്ര കമ്മിറ്റി ചർച്ച ചെയ്യുമെന്നും സീതാറാം യെച്ചൂരി പറഞ്ഞു( INDIA problems should discuss in Central Committee).

നിതീഷ് കുമാറും മമതയും തുടരുന്ന അതൃപ്‌തിയിൽ വലിയ പ്രശ്നങ്ങൾ ഉണ്ടാവില്ലെന്ന് പ്രതീക്ഷിക്കാം, സംസ്ഥാന അടിസ്ഥാനത്തിലെ സീറ്റ് വിഭജന ചർച്ചകൾ നിലവിൽ പുരോഗമിക്കുകയാണ്. അത്തരം സംസ്ഥാനങ്ങളിലെ ചർച്ചകളിൽ പുരോഗതിയുണ്ട്. നിതീഷ് കുമാർ, മമത അതൃപ്തിയിൽ മാധ്യമങ്ങൾ പറയുന്നതും യാഥാർത്ഥ്യമെന്തെന്നും കാണാം. വലിയ പ്രശ്‌നങ്ങൾ ഉണ്ടാവില്ലെന്ന് പ്രതീക്ഷിക്കാം. മറ്റ് പരാതികളില്ലാതെ പൂർത്തിയാക്കാനാകുമെന്ന് പ്രതീക്ഷയുണ്ടെന്നും യെച്ചൂരി പറഞ്ഞു.

വീണ വിജയനുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളിൽ പ്രതികരിക്കേണ്ടതില്ലെന്നും യെച്ചൂരി പറഞ്ഞു. അത് കേരളത്തിലെ കാര്യമാണ്. സംസ്ഥാന പാർട്ടി നേതൃത്വം അതുമായി ബന്ധപ്പെട്ടുള്ള മറുപടികൾ പറഞ്ഞിട്ടുണ്ട്. അതിൽ കൂടുതൽ പറയേണ്ടതില്ല. കേരളത്തിൽ ഗവർണറുടെ നടപടി ജനാധിപത്യവിരുദ്ധമാണെന്നും സീതാറാം യെച്ചൂരി വിമർശിച്ചു. നാളെ (28.01.24) മുതൽ രണ്ട് ദിവസം തിരുവനന്തപുരം വിളപ്പിൽശാലയിലെ ഇഎംഎസ് അക്കാദമിയിൽ ചേരുന്ന സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തിൽ പങ്കെടുക്കാൻ തലസ്ഥാനത്ത് എത്തിയതായിരുന്നു സീതാറാം യെച്ചൂരി.

Also Read: കലങ്ങി മറിഞ്ഞ് ബിഹാര്‍ രാഷ്‌ട്രീയം; പാര്‍ട്ടികളുടെ നിര്‍ണായക യോഗങ്ങള്‍ ഇന്നും നാളെയും

ABOUT THE AUTHOR

...view details