കേരളം

kerala

ETV Bharat / bharat

ക്യാരി ബാഗിന്‌ 10 രൂപ അധികമായി ഈടാക്കി, ഷോപ്പിങ് മാളിന് 7000 രൂപ പിഴ - charging extra money for carry bags - CHARGING EXTRA MONEY FOR CARRY BAGS

ഉപഭോക്താക്കളിൽ നിന്ന് ക്യാരി ബാഗിന് 10 രൂപ അധികമായി ഈടാക്കി ഷോപ്പിങ് മാളിന് ഉപഭോക്തൃ കമ്മിഷൻ 7000 രൂപ പിഴ ചുമത്തി.

CONSUMER COMMISSION  CHARGING EXTRA FOR CARRY BAGS  FINED SHOPPING MALL  ഷോപ്പിംഗ് മാളിന് പിഴ ചുമത്തി
CHARGING EXTRA MONEY FOR CARRY BAGS

By ETV Bharat Kerala Team

Published : Apr 7, 2024, 12:40 PM IST

ദാവൻഗരെ (കർണാടക) : ക്യാരി ബാഗുകൾക്ക് അധിക പണം ഈടാക്കിയ ഷോപ്പിങ് മാളിന്‌ പിഴ. ദാവൻഗരെ ജില്ല ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷനാണ്‌ ഷോപ്പിങ് മാളിന്‌ 7,000 രൂപ പിഴ ചുമത്തിയത്‌. ഷോപ്പിങ്ങിന് വരുന്ന ഉപഭോക്താക്കളിൽ നിന്ന് ബാഗിന് 10 രൂപ അധികമായി ഈടാക്കിയതിലാണ്‌ കമ്മിഷന്‍റെ ഇടപെടല്‍.

അഭിഭാഷകനായ ആർ ബസവരാജ് 2023 ഒക്‌ടോബറിൽ ദാവണഗരെയിലെ ഗുണ്ടി സർക്കിളിലുള്ള അടുത്തുള്ള റീട്ടെയിൽ തുണിക്കടയിൽ നിന്നും ഒരു ജോടി ട്രൗസറിന് 1,499 രൂപ നൽകിയിരുന്നു. ഷോപ്പിങ് മാളിലെ ലൈഫ്‌സ്‌റ്റൈൽ ഇന്‍റർനാഷണൽ ട്രേഡിങ് കമ്പനി 10 രൂപ ബാഗിന്‌ അധികമായി ഈടാക്കി.

ബസവരാജ് അതിനെ അപലപിക്കുകയും കടയിലെ ജീവനക്കാരെ ചോദ്യം ചെയ്യുകയും ചെയ്‌തു. തുടര്‍ന്ന്‌ ജില്ല ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷനിൽ പരാതി നൽകി. മാനസിക പീഡനത്തിന് 50,000 രൂപയും പരാതി നൽകാനുണ്ടായ ചെലവിന് 10,000 രൂപയും നൽകണമെന്ന് ഷോപ്പിങ് മാളിനെതിരായ പരാതിയിൽ പരാമർശിച്ചിരുന്നു.

വാണിജ്യ സ്ഥാപനങ്ങൾക്ക് ക്യാരി ബാഗുകൾക്ക് കൂടുതൽ നിരക്ക് ഈടാക്കാൻ കഴിയില്ലെന്ന മുൻ വിധിയെ പരാമർശിച്ച്, 10 രൂപ അധികമായി ഈടാക്കുന്ന സ്ഥാപനത്തിന്‍റെ നടപടി ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം അന്യായമായ വ്യാപാര സമ്പ്രദായമാണെന്ന് ഉപഭോക്തൃ കമ്മിഷൻ വിധിച്ചു. തുടര്‍ന്ന്‌ ജില്ല ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ ചെയർമാൻ മഹന്തേഷ് എറപ്പ ഷിഗ്ലി, അംഗങ്ങളായ ത്യാഗരാജൻ, ബി യു ഗീത എന്നിവർ ഷോപ്പിങ് മാളിന്‌ 7000 രൂപ പിഴ ചുമത്തി.

ALSO READ:അശ്രദ്ധമായി സർവീസ്; അലയൻസ് എയർ ഏവിയേഷൻ ലിമിറ്റഡിന് പിഴ ചുമത്തി ഉപഭോക്ത്യ കമ്മീഷൻ

ABOUT THE AUTHOR

...view details