പൂനെ: രാഷ്‌ട്രീയം വിടുകയാണെന്ന സൂചന നല്‍കി നാഷണലിസ്‌റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി തലവൻ ശരദ് പവാര്‍. എൻസിപിയിലേക്ക് പുതിയ നേതൃത്വത്തിന് വഴിയൊരുക്കുന്നതിന് വേണ്ടി രാഷ്‌ട്രീയത്തില്‍ നിന്നും താൻ മാറിനിൽക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ബാരാമതി നിയമസഭ മണ്ഡലത്തിൽ ചെറുമകൻ യുഗേന്ദ്ര പവാറിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ സംസാരിക്കവെയാണ് രാഷ്‌ട്രീയത്തില്‍ നിന്ന് വിരമിക്കുന്നതുമായി ബന്ധപ്പെട്ട് ശരദ് പവാര്‍ സൂചന നല്‍കിയത്.
ഇനിയും ഒരു രാജ്യസഭാ എംപിയായി തുടരണമോ എന്ന കാര്യം അലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു. 2026-ൽ രാജ്യസഭാ എംപി കാലാവധി അവസാനിച്ചതിന് ശേഷം രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്നും അദ്ദേഹം സൂചന നൽകി. താൻ ഒരു തെരഞ്ഞെടുപ്പിലും ഇനി മത്സരിക്കില്ലെന്നും പുതിയ തലമുറ രാഷ്ട്രീയത്തിലേക്ക് വരേണ്ട സമയമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
രാഷ്‌ട്രീയത്തില്‍ നിന്ന് വിരമിച്ചാലും ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നത് തുടരുമെന്നും പ്രത്യേകിച്ച് പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. 'ഞാൻ ഇപ്പോള്‍ അധികാരത്തിലില്ല. ഞാൻ രാജ്യസഭയിലെ എംപിയാണ്, ഇനി ഒരു ഒന്നര വർഷം അവശേഷിക്കുന്നു. ഞാൻ ഇതിനകം 14 തെരഞ്ഞെടുപ്പുകളിൽ മത്സരിച്ചു, എല്ലായ്‌പ്പോഴും നിങ്ങള്‍ എന്നെ ജയിപ്പിച്ചു. ഇനി മത്സരിക്കാനില്ല. ഇപ്പോൾ പുതിയ തലമുറയ്ക്ക് അവസരം നൽകണമെന്ന് ഞാൻ കരുതുന്നു,' എന്ന് ബാരാമതിയിൽ ഒരു പൊതു റാലിയെ അഭിസംബോധന ചെയ്യവെ പവാർ പറഞ്ഞു.
രാഷ്‌ട്രീയ ജീവിതത്തിലെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് ശരദ് പവാര്‍