കേരളം

kerala

ETV Bharat / bharat

നാഗ്‌പൂരിലെ പടക്കനിര്‍മ്മാണ ശാലയില്‍ പൊട്ടിത്തെറി; അഞ്ച് മരണം - 5 worker killed in blast - 5 WORKER KILLED IN BLAST

നാഗ്‌പൂരിലെ പടക്കനിര്‍മ്മാണ ശാലയില്‍ വന്‍ തീപിടിത്തം. അഞ്ച് പേര്‍ മരിച്ചു. അഞ്ച് പേര്‍ക്ക് പരിക്ക്. അപകടകാരണം വ്യക്തമായിട്ടില്ല.

EXPLOSIVES FACTORY  പടക്ക ശാലയില്‍ പൊട്ടിത്തെറി  NAGPUR EXPLOSIVE FACTORY EXPLOSION  CHAMUNDA EXPLOSIVES
അപകടം നടന്ന പടക്ക നിര്‍മ്മാണശാല (ETV Bharat)

By ETV Bharat Kerala Team

Published : Jun 13, 2024, 7:54 PM IST

മുംബൈ:മഹാരാഷ്‌ട്രയിലെ നാഗ്‌പൂരില്‍ പടക്കനിര്‍മ്മാണ ശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ അഞ്ച് മരണം. നാഗ്‌പൂര്‍ -അമരാവതി പാതയില്‍ പ്രവര്‍ത്തിച്ചിരുന്ന ഫാക്‌ടറിയിലാണ് പൊട്ടിത്തെറിയുണ്ടായത്.

അഞ്ച് തൊഴിലാളികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ നാഗ്‌പൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹിങ്കണ താലൂക്കിലെ ധമാനയില്‍ പ്രവര്‍ത്തിച്ചിരുന്ന ചാമുണ്ട എന്ന ഫാക്‌ടറിയിലാണ് പൊട്ടിത്തെറിയുണ്ടായത്.

പാക്കേജിങ്ങ് വിഭാഗത്തില്‍ തീപ്പിടിത്തമുണ്ടായതായി ഉച്ചയ്ക്ക് ഒരു മണിയോടെ വിവരമെത്തിയിരുന്നു. പിന്നാലെയാണ് ഫാക്‌ടറിയില്‍ വന്‍ പൊട്ടിത്തെറിയുണ്ടായത്. അപകട സമയത്ത് ഫാക്‌ടറിയില്‍ പത്ത് തൊഴിലാളികള്‍ ജോലി ചെയ്യുന്നുണ്ടായിരുന്നുവെന്നാണ് വിവരം. പൊട്ടിത്തെറിയുടെ കാരണം വ്യക്തമായിട്ടില്ല. ഹിങ്കാന പൊലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.

Also Read:മുംബൈയിലെ കെമിക്കല്‍ ഫാക്‌ടറിയില്‍ വന്‍ തീപിടിത്തം

ABOUT THE AUTHOR

...view details