ശ്രീനഗർ: 300 അടി താഴ്‌ചയിലേക്ക് സൈനിക വാഹനം മറിഞ്ഞ് അഞ്ച് സൈനികർ മരിച്ചു. അഞ്ച് പേർക്ക് പരിക്ക്. ലാൻസ് ഹവിൽദാർ അനൂപ്, നായിക് ഘഗ്ഡെ സമദാൻ, സിപോയ് നികുറെ ദിഗംബർ, സുബേദാർ ദയാനന്ദ് തിരക്കണ്ണവർ, ശിപായി മഹേഷ് മാരിഗൊണ്ട് എന്നിവരാണ് മരിച്ചത്. ഇന്നലെ (ഡിസംബർ 24) വൈകീട്ടാണ് അപകടമുണ്ടായത്. ആറ് വാഹനങ്ങളുടെ കൂടെയുണ്ടായിരുന്ന വാഹനമാണ് അപകടത്തില്‍ പെട്ടത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ബനോയിയിലേക്ക് പോകുകയായിരുന്ന സൈനിക ട്രക്ക് റോഡിൽ നിന്ന് തെന്നി താഴ്‌ചയിലേക്ക് മറിയുകയായിരുന്നു. പൂഞ്ച് സെക്‌ടറിലെ ഡ്യൂട്ടിക്കിടെ വാഹനാപകടത്തിൽ മരിച്ച സൈനികരുടെ മരണത്തിൽ ഇന്ത്യൻ ആർമി സമൂഹമാധ്യമമായ എക്‌സിലൂടെ അനുശോചനം രേഖപ്പെടുത്തി.