മാണ്ഡി: കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് അഞ്ച് പേർ മരിച്ചു. ഹിമാചൽപ്രദേശിലെ മാണ്ഡി ജില്ലയിലെ ചൗഹർ താഴ്‌വരയിലെ വർധൻ ഗ്രാമത്തിലുളള തോട്ടിലേക്കാണ് കാർ മറിഞ്ഞത്. രാജേഷ്, ഗംഗു, കർണൻ, സാഗർ, അജയ് എന്നിവരാണ് മരിച്ചത്.
ഇന്നലെ (ഒക്‌ടോബർ 26) രാത്രിയാണ് അപകടം. ബറോട്ടിലെ ഒരു വിവാഹ ചടങ്ങിൽ പങ്കെടുത്ത ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു കാർ യാത്രികർ. കാറിൻ്റെ നിയന്ത്രണം നഷ്‌ടപ്പെടുകയും റോഡിൽ നിന്നും 700 മീറ്റർ താഴ്‌ചയിലേക്ക് മറിയുകയുമായിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഇടയന്മാരാണ് അപകടത്തിൽപ്പെട്ട കാർ കാണുകയും പൊലീസിൽ വിവരമറിയിക്കുകയും ചെയ്‌തത്. പൊലീസ് സ്ഥലത്തെത്തി മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ട് നൽകും.
അതേസമയം ഹിമാചൽപ്രദേശിൽ നിരവധി അപകടങ്ങളാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്നത്. സർക്കാരിൻ്റെ കണക്ക് പ്രകാരം 2024 ജനുവരി 1 മുതൽ മാർച്ച് 31 വരെ സംസ്ഥാനത്ത് 478 റോഡപകടങ്ങൾ റിപ്പോർട്ട് ചെയ്‌തു.
Also Read:ഉറക്കത്തിനിടെ മരണത്തിലേക്ക്; ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു, യാത്രക്കാരന്‍ വെന്തുമരിച്ചു
ഇതിൽ 180 പേർ മരിക്കുകയും 687 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. 2023ൽ ഇതേ കാലയളവിൽ 558 റോഡപകടങ്ങളിൽ 248 പേർ മരിക്കുകയും 889 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു.