കേരളം

kerala

ETV Bharat / bharat

രാജസ്ഥാനിൽ ബസ് ടെമ്പോയുമായി കൂട്ടിയിടിച്ചു; 9 കുട്ടികള്‍ ഉള്‍പ്പെടെ 12 പേർ മരിച്ചു, മൂന്ന് പേർക്ക് പരിക്ക് - BUS ACCIDENT IN RAJASTHAN

സുനിപൂർ ഗ്രാമത്തിന് സമീപമുളള ദേശീയപാതയിലാണ് ബസ് ടെമ്പോയുമായി കൂട്ടിയിടിച്ച് അപകടമുണ്ടായത്.

ബസ് ടെമ്പോയുമായി കൂട്ടിയിടിച്ചു  BUS HIT WITH TEMPO  ACCIDENT IN RAJASTHAN  LATEST MALAYALAM NEWS
Drivers passing by halted their vehicles immediately and alerted the police about the incident. (ETV Bharat)

By ETV Bharat Kerala Team

Published : Oct 20, 2024, 9:42 AM IST

ധോൽപൂർ (രാജസ്ഥാൻ): സ്ലീപ്പർ കോച്ച് ബസ് ടെമ്പോയിൽ ഇടിച്ച് ഒമ്പത് കുട്ടികളടക്കം 12 പേർ മരിച്ചു. മൂന്ന് പേർക്ക് പരിക്ക്. രാജസ്ഥാനിലെ സുനിപൂർ ഗ്രാമത്തിന് സമീപം ദേശീയപാത 11ൽ ആയിരുന്നു അപകടം. ബസിൻ്റെ ഡ്രൈവറെയും കണ്ടക്‌ടറെയും ഗുരുതര പരിക്കുകളോടെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

അസ്‌മ (14), ഇർഫാൻ (38), സൽമാൻ (8), സാക്കിർ (6), ഡാനിഷ് (10), അജാൻ (5), സറീന (35) , ആഷിയാന (10 ), സുഖി (7), സാനിഫ് (9), സാജിദ് (10) എന്നിവരാണ് മരിച്ചത്. ഇന്നലെ (ഒക്‌ടോബർ 19) രാത്രി 11 മണിയോടെയായിരുന്നു അപകടം.

സ്ലീപ്പർ കോച്ച് ബസ് എതിരെ വന്ന ടെമ്പോയുമായി കൂട്ടിയിടിക്കുകയായിരുന്നു. ബസും ടെമ്പോയും കസ്റ്റഡിയിലെടുത്തുവെന്ന് പൊലീസ് പറഞ്ഞു. പോസ്‌റ്റ്‌മോർട്ടം നടപടികൾ ഇന്ന് പൂർത്തിയാക്കുന്നതായിരിക്കും.

അപകടത്തിന് പിന്നിലെ കാരണം കണ്ടെത്താൻ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു. മൃതദേഹങ്ങൾ ബാരി സർക്കാർ ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Also Read:സ്‌കൂട്ടറിന്‍റെ ടയർ പൊട്ടി അപകടം; ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു

ABOUT THE AUTHOR

...view details