കേരളം

kerala

ETV Bharat / bharat

ഛത്തീസ്‌ഗഡില്‍ വൻ ഏറ്റുമുട്ടല്‍; 31 നക്‌സലുകള്‍ കൊല്ലപ്പെട്ടു, രണ്ട് ജവാന്മാര്‍ക്ക് വീരമൃത്യു - ENCOUNTER IN CHHATTISGARH BIJAPUR

ഏറ്റുമുട്ടല്‍ ഉണ്ടായത് ബിജാപൂരിലെ നാഷണൽ പാർക്കിന്‍റെ അടുത്തുള്ള വനത്തിൽ

12 NAXALITES KILLED IN BIJAPUR  2 JAWANS DEAD IN ENCOUNTER  LATEST NATIONAL NEWS  NAXAL ENCOUNTER
Representative Image (ANI)

By ETV Bharat Kerala Team

Published : Feb 9, 2025, 2:01 PM IST

ബസ്‌തര്‍: ഛത്തീസ്‌ഗഡിലെ ബിജാപൂർ ജില്ലയിലെ നാഷണൽ പാർക്കിന്‍റെ അരികില്‍ സുരക്ഷാ സേനയും നക്‌സലുകളും തമ്മില്‍ ഏറ്റുമുട്ടല്‍. സംഭവത്തില്‍ 31 നക്‌സലുകളെ വധിച്ചതായും രണ്ട് ജവാന്മാര്‍ വീരമൃത്യു വരിച്ചതായും ഉദ്യോഗസ്ഥൻ അറിയിച്ചു. ബിജാപൂരിലെ നാഷണൽ പാർക്കിന്‍റെ അടുത്തുള്ള വനത്തിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്.

ഏറ്റുമുട്ടലിൽ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്‌തതായി ഉദ്യോഗസ്ഥൻ പറഞ്ഞു. ഞായറാഴ്‌ച (ഫെബ്രുവരി 9) രാവിലെയാണ് ഏറ്റുമുട്ടലുണ്ടായത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഇന്ദ്രാവതി ദേശീയോദ്യാന പ്രദേശത്തെ ഒരു വനത്തിൽ രാവിലെ വിവിധ സുരക്ഷാ സേനകളിൽ നിന്നുള്ള ഒരു സംയുക്ത സംഘം നക്‌സലൈറ്റ് വിരുദ്ധ ഓപ്പറേഷനായി പുറപ്പെട്ടപ്പോഴാണ് വെടിവയ്പ്പ് ഉണ്ടായത്. സംസ്ഥാന പൊലീസിന്‍റെ ജില്ലാ റിസർവ് ഗാർഡിലെ ഒരാളും, സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സിലെ ഒരംഗവുമാണ് കൊല്ലപ്പെട്ടതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

Also Read:ഡൽഹി തെരഞ്ഞെടുപ്പിൽ മത്സരിച്ച പൊലീസുകാരന് എട്ടിന്‍റെ പണി; സർവീസ് ചട്ടം ലംഘിച്ചതിന് കടുത്ത നടപടി

ABOUT THE AUTHOR

...view details