കൗശാംബി : ഉത്തർപ്രദേശിലെ കൗശാംബിയിൽ പടക്ക നിർമ്മാണ ശാലയിലുണ്ടായ സ്‌ഫോടനത്തിൽ നാല് പേർ മരിച്ചു. കൊഖ്‌രാജ് പൊലീസ് സ്‌റ്റേഷൻ പരിധിയിൽ ഭാർവാരി പട്ടണത്തിലെ പടക്ക നിര്‍മ്മാണ കേന്ദ്രത്തിലാണ് ഇന്ന് ഉച്ചയോടെ പൊട്ടിത്തെറിയുണ്ടായത്.
യുപിയില്‍ പടക്ക ഫാക്‌ടറിയിൽ സ്ഫോടനം ; നാലുപേർക്ക് ദാരുണാന്ത്യം - പടക്ക ശാലയില്‍ പൊട്ടിത്തെറി
ഉത്തർപ്രദേശില്‍ പടക്ക നിർമ്മാണ ശാലയില്‍ പൊട്ടിത്തെറി. നാലുപേർ മരിച്ചു, നിരവധി പേർക്ക് പരിക്ക്
Published : Feb 25, 2024, 3:03 PM IST
സംഭവത്തിൽ ആറുപേര്‍ക്ക് പരിക്കേറ്റതായും ഇവരെല്ലാം ചികിത്സയിലാണെന്നും പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. "ഭാരവാരിയിലെ ഒരു പടക്കനിർമ്മാണശാലയിൽ തീപിടിത്തം ഉണ്ടായി. ലഭ്യമായ വിവരമനുസരിച്ച് നാല് പേർ മരിച്ചു, ചിലർക്ക് പരിക്കുണ്ട്. അവരെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് അയച്ചിട്ടുണ്ട്. ഫാക്‌ടറി ജനവാസ മേഖലയിൽ നിന്ന് വളരെ അകലെയാണ്. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. അവർക്ക് പടക്കം നിർമ്മിക്കാനും വിൽക്കാനുമുള്ള ലൈസൻസ് ഉണ്ടായിരുന്നു. 6 പേർക്ക് പരിക്കുണ്ട്" - സ്ഥലം എസ്‌പി ബ്രിജേഷ് ശ്രീവാസ്‌തവ പറഞ്ഞു.