ന്യൂഡല്‍ഹി:സംസ്ഥാന നിയമസഭകളിലും ലോക്‌സഭയിലും സ്‌ത്രീകള്‍ക്ക് മൂന്നിലൊന്ന് സീറ്റുകള്‍ നീക്കി വയ്ക്കാനുള്ള 2023 നാരി ശക്തി വന്ദന്‍ നിയമത്തിനെതിരെ സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിക്കാന്‍ വിസമ്മതിച്ച് സുപ്രീം കോടതി. മണ്ഡല പുനര്‍നിര്‍ണയ നിയമത്തിലെ ഉപക്ലോസിലാണ് സുപ്രീം കോടതിയില്‍ ഹര്‍ജികള്‍ സമര്‍പ്പിച്ചത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ജസ്റ്റിസുമാരായ ബേല എം ത്രിവേദിയും പി ബി വരേലും ഉള്‍പ്പെട്ട ബെഞ്ചിന് മുമ്പിലാണ് ഹര്‍ജി എത്തിയത്. ജയ താക്കൂറും ദേശീയ വനിതാ ഫെഡറേഷനും (എന്‍എഫ്ഐഡബ്ല്യു) ഭരണഘടനയിലെ അനുച്‌ഛേദം 32 പ്രകാരമായിരുന്നു ഹര്‍ജി നല്‍കിയത്.
താക്കൂറിന്‍റെ ഹര്‍ജി നിയമമായി മാറിയ ബില്ലിനെ ചോദ്യം ചെയ്യുന്നതാണ്. വനിത ഫെഡറേഷന്‍റെ ഹര്‍ജി മണ്ഡല പുനര്‍നിര്‍ണയത്തിലെ ഉപവിഭാഗത്തെയാണ് ചോദ്യം ചെയ്യുന്നത്.
ഈ പരാതികള്‍ ഗൗരവത്തിലെടുക്കേണ്ടതില്ല. താക്കൂറിന്‍റെ ഹര്‍ജി കാലഹരണപ്പെട്ടതാണ്. വനിതാ ഫെഡറേഷന്‍റെ ഹര്‍ജി പരിഗണിക്കേണ്ടതില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഇവര്‍ക്ക് ഹര്‍ജിയുമായി ഹൈക്കോടതികളെയോ മറ്റേതെങ്കിലും കോടതിയെയോ സമീപിക്കാവുന്നതാണെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.
മണ്ഡല പുനര്‍നിര്‍ണയം നടപ്പാക്കുന്നതോടെ ഭരണഘടനയുടെ 334എ(1)ന്‍റെയും 2023ലെ നിയമത്തിലെ അഞ്ചാമത്തെ ക്ലോസിന്‍റെയും സാംഗത്യം വനിതാ ഫെഡറേഷന്‍ ചോദ്യം ചെയ്യുന്നു.
ജനസംഖ്യ കണക്കെടുപ്പ് പ്രകാരം നടപ്പാക്കിയ ഒരു നിയമം അസാധുവാക്കുന്നത് വളരെ പ്രയാസകരമാണെന്ന് കോടതി താക്കൂറിന്‍റെ ഹര്‍ജി പരിഗണിക്കവെ 2023 നവംബറില്‍ ചൂണ്ടിക്കാട്ടിയിരുന്നു. താക്കൂറിന്‍റെ ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാരിന് നോട്ടീസ് നല്‍കിയില്ലെങ്കിലും പരാതിയുടെ പകര്‍പ്പ് കേന്ദ്രത്തിന്‍റെ അഭിഭാഷകന് നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു.
Also Read;സംഭല്‍ ഷഹി ജമ മസ്‌ജിദ് കിണര്‍ തര്‍ക്കം: തത്‌സ്ഥിതി തുടരാന്‍ സുപ്രീം കോടതി ഉത്തരവ്, പള്ളിക്ക് കാരണം കാണിക്കല്‍ നോട്ടീസ്