കേരളം

kerala

ETV Bharat / bharat

സനാതന ധർമം; വിവാദ പ്രസ്‌താവനയിൽ ഉദയനിധി സ്റ്റാലിന് സുപ്രീംകോടതിയുടെ വിമര്‍ശനം

സനാതന ധർമത്തെക്കുറിച്ച് നടത്തിയ വിവാദ പരാമർശത്തിന്‍റെ പ്രത്യാഘാതങ്ങൾ എന്താണെന്ന് അറിയുമോ എന്ന് ഉദയനിധി സ്റ്റാലിനോട് സുപ്രീം കോടതി.

Supreme Court on Sanatana Dharma  Udayanidhi Stalin Sanatana Dharma  ഉദയനിധി സ്റ്റാലിൻ സനാതന ധർമം  സുപ്രീം കോടതി
Sanatana Dharma controversy Supreme Court against Udayanidhi Stalin

By ETV Bharat Kerala Team

Published : Mar 4, 2024, 6:01 PM IST

ന്യൂഡൽഹി: സനാതന ധർമവുമായി ബന്ധപ്പെട്ട് നടത്തിയ വിവാദ പരാമർശത്തിൽ തമിഴ്‌നാട് മന്ത്രിയും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിന് സുപ്രീംകോടതിയുടെ വിമർശനം (Supreme Court criticized Udayanidhi Stalin for his controversial statement on Sanatana Dharma). നിങ്ങൾ പറഞ്ഞതിന്‍റെ പ്രത്യാഘാതങ്ങൾ എന്താണെന്ന് അറിയുമോ എന്ന് ചോദിച്ചാണ് സുപ്രീംകോടതി ഉദയനിധിയെ വിമർശിച്ചത്. അഭിപ്രായ സ്വാതന്ത്യത്തിന് ഭരണഘടന നൽകുന്ന അവകാശത്തിന്‍റെ ദുരുപയോഗമാണിതെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.

ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കർ ദത്ത എന്നിവരടങ്ങുന്ന ബെഞ്ചിന്‍റേതാണ് നിരീക്ഷണം. ഉദയനിധി സ്റ്റാലിനുവേണ്ടി വാദിക്കുന്ന മുതിർന്ന അഭിഭാഷകനായ എ എം സിംഗ്വി കർണാടക, യുപി, ജമ്മു, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ തൻ്റെ കക്ഷിക്കെതിരെ കേസുകൾ രജിസ്റ്റർ ചെയ്‌തിട്ടുണ്ടെന്ന് ബെഞ്ചിന് മുമ്പാകെ പറഞ്ഞു. എഫ്ഐആറുകൾ കൂട്ടിച്ചേർത്ത് ഒരു സ്ഥലത്തേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ഉദയനിധി സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ഹൈക്കോടതിയെ സമീപിക്കാനാണ് ജസ്റ്റിസ് ഖന്ന പറഞ്ഞത്.

സനാതന ധർമത്തെക്കുറിച്ച് ഉദയനിധി സ്റ്റാലിൻ നടത്തിയ പരാമർശം ആർട്ടിക്കിൾ 25, ആർട്ടിക്കിൾ 19(1)(a) എന്നീ ഭരണഘടന നൽകുന്ന അവകാശങ്ങളുടെ ദുരുപയോഗമാണിതെന്നും, ഇതിന്‍റെ അനന്തരഫലങ്ങൾ എന്താണെന്ന് അറിയുമോ എന്നുമാണ് ജസ്റ്റിസ് ദത്ത ചോദിച്ചത്. ഉദയനിധി സ്റ്റാലിൻ ഒരു സാധാരണക്കാരനല്ല, ഒരു മന്ത്രിയാണെന്നും, അതിനാൽ തന്നെ അദ്ദേഹം നടത്തിയ പരാമർശത്തിന്‍റെ പ്രത്യാഘാതം അറിഞ്ഞിരിക്കേണ്ടതായിരുന്നെന്നും ജസ്റ്റിസ് ദത്ത പറഞ്ഞു.

എന്നാൽ അത് ഒരു പൊതു റാലിയിൽ നടത്തിയ പരാമർശമല്ലെന്ന് സിംഗ്വി വാദിച്ചു. ഹർജി അടുത്ത വെള്ളിയാഴ്‌ച (മാർച്ച് 8) പരിഗണിക്കാൻ സുപ്രീം കോടതി മാറ്റി. 2023 സെപ്റ്റംബറിൽ നടന്ന കോൺഫറൻസിലാണ് ഉദയനിധി സ്റ്റാലിൻ സനാതന ധർമത്തെക്കുറിച്ച് വിവാദ പരാമർശം നടത്തുന്നത്. സാമൂഹ്യനീതിക്കും സമത്വത്തിനും സനാതന ധർമം എതിരാണെന്നും, അത് സമൂഹത്തിൽ നിന്നും ഉന്മൂലനം ചെയ്യണമെന്നുമാണ് ഉദയനിധി സ്റ്റാലിൻ തന്‍റെ പരാമർശത്തിൽ പറഞ്ഞത്.

എന്നാൽ ജാതി വ്യവസ്ഥയെയാണ് താൻ എതിർക്കുന്നതെന്നും, ബിജെപി താൻ പറഞ്ഞതിനെ വളച്ചൊടിച്ചതാണെന്നും ആയിരുന്നു ഉദയനിധിയുടെ പ്രതികരണം.

ABOUT THE AUTHOR

...view details