ന്യൂഡൽഹി: ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ഡയറക്‌ടർ ജനറലായി ചുമതലയേറ്റ് സദാനന്ദ് വസന്ത് ഡേറ്റ്. മാർച്ച് 31 ന് സർവീസിൽ നിന്ന് വിരമിച്ച മുൻ ഡയറക്‌ടർ ജനറൽ ദിനകർ ഗുപ്‌തയിൽ നിന്നാണ് വസന്ത് ഡേറ്റ് ചുമതലയേറ്റെടുത്തത്.
എഎൻഐയിൽ ചേരുന്നതിനു മുൻപ് മഹാരാഷ്ട്രയിലെ എടിഎസ് മേധാവിയായിരുന്നു വസന്ത് ഡേറ്റ്. സംസ്ഥാനത്തെ പൊലീസ് കമ്മീഷണർ, ലോ ജോയിൻ്റ് കമ്മീഷണർ ആൻഡ് ഓർഡർ , മുംബൈ ക്രൈംബ്രാഞ്ച് ജോയിൻ്റ് കമ്മീഷണർ തുടങ്ങീ നിരവധി സുപ്രധാന പദവികൾ വഹിച്ചിട്ടുണ്ട്. ഇതിനു പുറമെ സിബിഐയിൽ ഡെപ്യൂട്ടി ഇൻസ്‌പെക്‌ടർ ജനറലായും സിആർപിഎഫ് ഇൻസ്‌പെക്‌ടർ ജനറലായും അദ്ദേഹം രണ്ട് തവണ സേവനമനുഷ്‌ഠിച്ചിട്ടുണ്ട്.