കേരളം

kerala

ETV Bharat / bharat

റഷ്യന്‍ പ്രസിഡന്‍റ് പുടിന്‍ ഉടന്‍ ഇന്ത്യയിലെത്തും; തീയതി അന്തിമമാകുന്നെന്ന് വക്താവ് - VLADIMIR PUTIN TO VISIT INDIA

റഷ്യ - യുക്രെയ്ൻ സംഘര്‍ഷത്തില്‍ ഇന്ത്യയുടെ മധ്യസ്ഥപങ്കിനെ പുടിൻ സ്വാഗതം ചെയ്യുന്നെന്നും വക്താവ്.

RUSSIAN PRESIDENT VLADIMIR PUTIN  PUTIN PM MODI RELATION  പുടിന്‍ ഇന്ത്യ സന്ദര്‍ശനം  റഷ്യ ഇന്ത്യ നയതന്ത്ര ബന്ധം
File photo of Putin and Modi together (ETV Bharat)

By ETV Bharat Kerala Team

Published : Nov 19, 2024, 10:37 PM IST

ന്യൂഡൽഹി:റഷ്യൻ പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിൻ ഉടന്‍ ഇന്ത്യ സന്ദർശിക്കുമെന്ന് ക്രെംലിൻ പ്രസ് സെക്രട്ടറി ദിമിത്രി പെസ്‌കോവ്. യാത്രാ തീയതി അന്തിമമാക്കി വരികയാണെന്നും പ്രസ് സെക്രട്ടറി പറഞ്ഞു. ന്യൂഡൽഹിയിൽ സ്‌പുട്‌നിക് വാർത്താ ഔട്ട്‌ലെറ്റ് സംഘടിപ്പിച്ച പരിപാടിയിൽ വെര്‍ച്വലായി പങ്കെടുക്കുകയായിരുന്നു ദിമിത്രി പെസ്‌കോവ്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

റഷ്യ-യുക്രെയ്‌ന്‍ യുദ്ധം ആരംഭിച്ചതിന് ശേഷം ഇതാദ്യമായാണ് പുടിൻ ഇന്ത്യ സന്ദർശിക്കാനെത്തുന്നത്. അതിനിടെ, ജി20 ഉച്ചകോടിയില്‍ നടന്ന ഇന്ത്യ-ചൈന ചർച്ചകളെ പുടിൻ സ്വാഗതം ചെയ്‌തതായി ക്രെംലിൻ വക്താവ് പറഞ്ഞു. എന്നാൽ ഇതിൽ റഷ്യക്ക് പങ്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

റഷ്യ - യുക്രെയ്ൻ സംഘര്‍ഷത്തില്‍ ഇന്ത്യയുടെ മധ്യസ്ഥ പങ്കിനെ പുടിൻ സ്വാഗതം ചെയ്യുന്നതായും ദിമിത്രി പെസ്‌കോവ് പറഞ്ഞു. ബ്രിക്‌സ് ഉച്ചകോടിക്കായി മോദി റഷ്യയിലെ കസാനിലെത്തിയപ്പോഴും പുടിനും മോദിയും ചര്‍ച്ച നടത്തിയിരുന്നു.

ഈ ജൂലൈയിൽ മോദി റഷ്യയില്‍ ഔദ്യോഗിക സന്ദർശനവും നടത്തിയിരുന്നു. റഷ്യയുടെ പരമോന്നത ദേശീയ പുരസ്‌കാരമായ "ദ ഓർഡർ ഓഫ് സെന്‍റ് ആൻഡ്രൂ ദി അപ്പോസ്‌റ്റിൽ' പുരസ്‌കാരവും റഷ്യ മോദിക്ക് നല്‍കിയിരുന്നു.

Also Read:'നയതന്ത്ര ബന്ധം ശക്തിപ്പെടുത്തും'; ഇറ്റലി, ബ്രിട്ടൻ, ഫ്രാൻസ്, പോർച്ചുഗൽ നേതാക്കളെ കണ്ട് മോദി

ABOUT THE AUTHOR

...view details