മുംബൈ :263 കോടി രൂപയുടെ ആദായനികുതി റീഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസില്‍ ഒരാളെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം (പിഎംഎൽഎ) പ്രകാരമുള്ള കേസുകൾ കൈകാര്യം ചെയ്യുന്ന പ്രത്യേക കോടതിയുടേതാണ് നടപടി. കോടതി കസ്റ്റഡിയില്‍ വിട്ട പുർഷോത്തം ചവാൻ കേസിൽ കുറ്റക്കാരനാണെന്ന് വിശ്വസിക്കാൻ കാരണമുണ്ടെന്ന് എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് പ്രതികരിച്ചു.
കുറ്റകൃത്യങ്ങളിൽ സജീവമായി ഇടപെടുന്ന ഇയാൾ അതിലൂടെ ലഭിച്ച പണം വെളുപ്പിക്കുന്നതിൽ വിവിധ ഘട്ടങ്ങളിൽ നിർണായക പങ്കുവഹിച്ചിട്ടുണ്ടെന്ന് ഇഡി പറഞ്ഞു. മെയ് 20-ന് മുംബൈയിലെ ചവാൻ്റെ സ്ഥാപനങ്ങളിൽ റെയ്‌ഡ് നടത്തിയതിന് തൊട്ടുപിന്നാലെയാണ് ഇഡി അയാളെ അറസ്‌റ്റ് ചെയ്‌തത്. തിങ്കളാഴ്‌ച (മെയ് 27) റിമാൻഡ് കാലാവധി അവസാനിച്ചതിനെ തുടർന്ന് ഇയാളെ ജഡ്‌ജി എംജി ദേശ് പാണ്ഡെയ്‌ക്ക് മുമ്പാകെ ഹാജരാക്കി. അന്വേഷണ ഏജൻസി ആവശ്യപ്പെട്ടതനുസരിച്ചാണ് കോടതി ഇയാളെ ജുഡീഷ്യൽ കസ്‌റ്റഡിയിൽ വിട്ടത്.
പുൽഷോത്തം ചവാന് ലഭിച്ച ഫണ്ടിൻ്റെ അന്തിമ വിനിയോഗം കണ്ടെത്തുന്നതിന് കാരണമായേക്കാവുന്ന തെളിവുകൾ പ്രതി നശിപ്പിച്ചതായി ഇഡി കോടതിയെ അറിയിച്ചു. പ്രതിയെ കസ്‌റ്റഡിയിലെടുത്തുള്ള ചോദ്യം ചെയ്യലിൽ, അയാൾക്ക് യഥാർത്ഥത്തിൽ ലഭിച്ച ഫണ്ടിൻ്റെ അളവ്, അതിൻ്റെ രീതി, പണത്തിന്‍റെ കൂടുതൽ വിനിയോഗം എന്നിവയെക്കുറിച്ചുള്ള വിശദാംശങ്ങൾ പങ്കുവച്ചിട്ടില്ലെന്ന് ഇഡി പറഞ്ഞു.
കൂടാതെ, ഇയാളുടെ വസതിയിൽ നിന്ന് കണ്ടെടുത്ത സ്വത്ത് രേഖകളുമായി ബന്ധപ്പെട്ട വസ്‌തുതകൾ പ്രതി വെളിപ്പെടുത്തിയിട്ടില്ലെന്ന് അന്വേഷണ ഏജൻസി പറഞ്ഞു. അതിനാൽ, ഇയാളുടെ ജുഡീഷ്യൽ കസ്‌റ്റഡി അത്യന്താപേക്ഷിതമാണ്. ഈ ഘട്ടത്തിൽ പ്രതിയെ വിട്ടയയ്‌ക്കുന്നത് നടന്നുകൊണ്ടിരിക്കുന്ന അന്വേഷണത്തെ ബാധിക്കുമെന്നും ഇഡി കോടതിയെ അറിയിച്ചിരുന്നു.
ആദായനികുതി വകുപ്പിൽ നിന്ന് 263.95 കോടി രൂപയുടെ ടിഡിഎസ് (സ്രോതസ്സിൽ നിന്ന് നികുതി കിഴിവ്) റീഫണ്ടുകളുടെ ഇഷ്യൂ ആയി ബന്ധപ്പെട്ടാണ് അന്വേഷണം നടന്നത്. സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്‌റ്റിഗേഷൻ (സിബിഐ) രജിസ്‌റ്റർ ചെയ്‌ത കേസാണ് ഇഡിയുടെ കള്ളപ്പണം വെളുപ്പിക്കൽ കേസിൻ്റെ അടിസ്ഥാനം. ഈ കേസിൽ മുഖ്യപ്രതിയും മുൻ സീനിയർ ടാക്‌സ് അസിസ്‌റ്റൻ്റുമായ താനാജി മണ്ഡൽ അധികാരി, ഭൂഷൺ പാട്ടീൽ, രാജേഷ് ഷെട്ടി, രാജേഷ് ബ്രിജ്‌ലാൽ ബത്രേജ എന്നിവരെ ഇഡി നേരത്തെ അറസ്‌റ്റ് ചെയ്‌തിരുന്നു.
ബത്രേജയും ചവാനും പതിവായി ബന്ധപ്പെട്ടിരുന്നതായും ഹവാല ഇടപാടുകൾ, കുറ്റകൃത്യങ്ങളിൽ നിന്നുള്ള വരുമാനം വഴിതിരിച്ചുവിടൽ എന്നിവയുമായി ബന്ധപ്പെട്ട കുറ്റകരമായ സന്ദേശങ്ങൾ പങ്കുവെക്കുന്നുണ്ടെന്നും ഇഡി ആരോപിച്ചു. വിവിധ പ്രതികളുടെ 168 കോടി രൂപയുടെ സ്വത്തുക്കൾ ഇതുവരെ കണ്ടുകെട്ടിയിട്ടുണ്ട്. മാത്രമല്ല അധികാരിക്കും മറ്റ് പത്ത് പേർക്കുമെതിരെ 2023 സെപ്റ്റംബറിൽ ഇഡി കുറ്റപത്രം സമർപ്പിച്ചു.
ALSO READ :ജാർഖണ്ഡ് മന്ത്രിയുടെ സഹായിയുടെ വീട്ടിൽ നിന്ന് 25 കോടി രൂപ കണ്ടെടുത്തത് ഇഡി