തിരുപ്പതി: തിരുപ്പതി ക്ഷേത്രത്തിലെ കാണിക്കയിലെ അഴിമതി സംബന്ധിച്ച് സമഗ്ര അന്വേഷണം വേണമെന്ന് തിരുപ്പതി തിരുമല ദേവസ്ഥാനം (ടിടിഡി)ബോര്‍ഡ് അംഗം ഭാനുപ്രകാശ് റെഡ്ഡി നൂറ് കോടി രൂപയുടെ അഴിമതിയാണ് പുറത്ത് വന്നിരിക്കുന്നത്. കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കാണിക്കയായി ലഭിച്ച വിദേശ കറന്‍സി കൈകാര്യം ചെയ്യുന്നതില്‍ വലിയ അഴിമതി നടന്നിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ സമഗ്ര അന്വേഷണം വേണമെന്നും അദ്ദേഹം ടിടിഡി ബോര്‍ഡ് അധ്യക്ഷനും ട്രസ്‌റ്റികള്‍ക്കും നല്‍കിയ ഔദ്യോഗിക കത്തില്‍ ആവശ്യപ്പെട്ടു.
വിദേശ കറന്‍സി എണ്ണുന്നതിന്‍റെ ചുമതയുള്ള സി വി രവികുമാറിനെതിരെ നിരാകരിക്കാനാകാത്ത തെളിവുകള്‍ കിട്ടിയിട്ടുണ്ട്. വര്‍ഷങ്ങളായി ഇദ്ദേഹം 200 കോടി രൂപയുടെ വിദേശ കറന്‍സി തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നും റെഡ്ഡി ചൂണ്ടിക്കാട്ടി. പൊതു വിശ്വാസത്തെ ഒറ്റിക്കൊടുക്കലാണ് ഇതെന്നും അദ്ദേഹം ആരോപിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ക്ഷേത്രത്തില്‍ നിന്ന് പണം കടത്താനായി ഇദ്ദേഹം ശസ്‌ത്രക്രിയ നടത്തി ഒരു രഹസ്യ അറ നെഞ്ചില്‍ സ്ഥാപിച്ചു എന്ന ആരോപണവും റെഡ്ഡി ഉയര്‍ത്തുന്നു. ഇത്തരത്തില്‍ കനത്ത സുരക്ഷ സന്നാഹങ്ങളെ കാറ്റില്‍പറത്തിയാണ് ക്ഷേത്രത്തില്‍ നിന്ന് പണം കടത്തിയത്.
2023 ഏപ്രിലില്‍ ഇയാളെ കാണിക്ക കടത്തിയതിന് കയ്യോടെ പിടികൂടിയിരുന്നു. വിജിലന്‍സ് അസിസ്റ്റന്‍റ് സുരക്ഷ ഉദ്യോഗസ്ഥന്‍ സതീഷ് കുമാര്‍ ഇയാള്‍ക്കെതിരെ പരാതി നല്‍കുകയും എഫ്ഐആർ സമര്‍പ്പിക്കുകയും ചെയ്‌തെങ്കിലും ശക്തമായ നടപടികളൊന്നുമുണ്ടായില്ല. 2023 സെപ്റ്റംബറില്‍ ലോക്‌അദാലത്തില്‍ നടന്ന ഒരു ഒത്തുതീര്‍പ്പില്‍ കാര്യങ്ങള്‍ അവസാനിച്ചു. ഇത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം വ്യക്‌തമാക്കി.
ചില ടിടിഡി ഉദ്യോഗസ്ഥരും പൊലീസും മുൻ ടിടിഡി ചെയർമാനും ചേർന്ന് രവികുമാറിനെ ഭീഷണിപ്പെടുത്തി 100 കോടിയുടെ സ്വത്തുക്കൾ സംശയാസ്‌പദമായ സാഹചര്യത്തിൽ കണ്ടുകെട്ടിയെന്നും അദ്ദേഹം ആരോപിച്ചു. “ഈ മൂടിവെക്കൽ ഒത്തുകളിയുടെ ഭാഗമാണ്, തങ്ങള്‍ ഇവിടെയുള്ളപ്പോള്‍ അത്തരം നടപടികള്‍ തുടരാൻ അനുവദിക്കാനാവില്ല,” ഭാനുപ്രകാശ് റെഡ്ഡി പറഞ്ഞു.
ഭക്തര്‍ സമര്‍പ്പിക്കുന്ന ഓരോ രൂപയും വിശുദ്ധമാണ്. പദവികള്‍ ദുരുപയോഗം ചെയ്‌ത് ഇതില്‍ തട്ടിപ്പ് നടത്തുന്നവരെ മാതൃകാപരമായി ശിക്ഷിക്കണമെന്നും റെഡ്ഡി ആവശ്യപ്പെട്ടു. ക്ഷേത്രത്തിലെ പണം സംരക്ഷിക്കാന്‍ ശക്തമായ നടപടികള്‍ ഉണ്ടാകണം. ഇത് പണത്തിന്‍റെ മാത്രം കാര്യമല്ല. ലക്ഷക്കണക്കിന് ഭക്തരുടെ വിശ്വാസത്തിന്‍റെ കൂടി കാര്യമാണെന്നും റെഡ്ഡി കൂട്ടിച്ചേര്‍ത്തു. ഭക്തര്‍ സമര്‍പ്പിക്കുന്ന ഓരോ രൂപയും വിശുദ്ധമായി കൈകാര്യം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Also Read:തിരുപ്പതി ബാലാജിക്ക് 2.45 കോടി രൂപയുടെ സ്വർണാഭരണങ്ങൾ സംഭാവന ചെയ്‌ത് ചെന്നൈ സ്വദേശിനി - തിരുമല തിരുപ്പതി ബാലാജി ക്ഷേത്രം