ബെംഗളൂരു:റോഡിലെ ക്യാമറകളെ അവഗണിച്ചാൽ പണി പാളും. അങ്ങനെ ക്യാമറകളെയും നിയമത്തെയും മൈൻഡ് ചെയ്യാത്തവർക്ക് മുന്നറിയിപ്പുമായി കർണാടക ട്രാൻസ്‌പോർട്ട് ഡിപ്പാർട്ട്മെൻ്റ് എക്‌സിലിട്ട പോസ്‌റ്റാണ് ഇപ്പോള്‍ ട്രെൻഡിങ്. സംഭവം മറ്റൊന്നുമല്ല ഗതാഗത നിയമ ലംഘനം നടത്തിയ ഇരുചക്രവാഹനത്തിന് അതിന്‍റെ വിലയേക്കാള്‍ പിഴ ചുമത്തിയിരിക്കുകയാണ്. 1.61 ലക്ഷം രൂപയാണ് പിഴ ചുമത്തിയത്.
നെറ്റിസണ്‍സ് മീഡിയ എക്‌സിൽ പങ്കുവച്ച പോസ്‌റ്റാണ് എല്ലാത്തിനും തുടക്കം. ഏറെക്കാലമായി KA0JX1344 രജിസ്‌ട്രേഷൻ ഗിയർലെസ് സ്‌കൂട്ടര്‍ ഗതാഗത നിയമങ്ങളെ കാറ്റിൽപ്പറത്തി റോഡിൽ വെല്ലുവിളി ഉയർത്തുന്നുവെന്ന പരാതിയാണ് ട്രാഫിക് പൊലീസിനെ ടാഗ് ചെയ്‌ത് പങ്കുവച്ചത്. പരാതി ശ്രദ്ധയിൽപ്പെട്ട പൊലീസ് നടപടിയെടുക്കുകയായിരുന്നു. അപ്പോഴാണ് പൊലീസിനെപ്പോലും ഞെട്ടിച്ച ട്വിസ്‌റ്റ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക