കൊല്‍ക്കത്ത :ആര്‍ജി കര്‍ മെഡിക്കല്‍ കോളജില്‍ വനിത ജൂനിയര്‍ ഡോക്‌ടര്‍ ബലാത്സംഗം ചെയ്യപ്പെട്ട് മൃഗീയമായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിക്കുന്ന സംസ്ഥാനത്തെ ജൂനിയര്‍ ഡോക്‌ടര്‍മാര്‍ക്കുവേണ്ടി സുപ്രീം കോടതിയില്‍ ഹാജരാകാന്‍ പ്രശസ്‌ത അഭിഭാഷക ഇന്ദിര ജയ്‌സിങ്. ജൂനിയര്‍ ഡോക്‌ടര്‍മാരുടെ സംഘടനയായ വെസ്റ്റ് ബെംഗാള്‍ ജൂനിയര്‍ ഡോക്‌ടേഴ്‌സ് ഫോറത്തിന് (WBJDF) വേണ്ടിയാണ് സാമൂഹിക പ്രവര്‍ത്തക കൂടിയായ ഇന്ദിര ജയ്‌സിങ് ഹാജരാകുന്നത്. നേരത്തെ സുപ്രീം കോടതി മുതിര്‍ന്ന അഭിഭാഷക ഗീത ലൂത്രയായിരുന്നു ജൂനിയര്‍ ഡോക്‌ടര്‍മാര്‍ക്ക് വേണ്ടി ഹാജരായത്.
കോടതിയില്‍ ഹാജരാകാന്‍ ഇന്ദിര ഗീതയുടെ അനുവാദം തേടിയതായാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, ജൂനിയര്‍ ഡോക്‌ടര്‍മാരെ പിന്തുണയ്‌ക്കുന്ന സീനിയര്‍ ഡോക്‌ടര്‍മാരുടെ സംഘടനയായ വെസ്റ്റ് ബംഗാള്‍ ജോയിന്‍റ് പ്ലാറ്റ്‌ഫോം ഓഫ് ഡോക്‌ടേഴ്‌സിനായി മുതിര്‍ന്ന അഭിഭാഷകന്‍ കരുണ നന്തി, സബ്യസാജി ചതോപാധ്യായ എന്നിവര്‍ ഹാജരാകും.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും