കേരളം

kerala

ETV Bharat / bharat

രേണുകസ്വാമി വധക്കേസ്: അഞ്ച് പേർ കൂടി അറസ്‌റ്റിൽ, ആർക്കും പ്രത്യേക പരിഗണന ലഭിക്കില്ലെന്ന് ആഭ്യന്തര മന്ത്രി - Renukaswamy Murder Case updates

രേണുകസ്വാമി വധക്കേസിൽ നടൻ ദർശനെപ്പോലുള്ള പ്രതിഭകൾക്ക് മുൻഗണന ലഭിക്കുന്നുവെന്ന ആരോപണങ്ങൾ തള്ളി ആഭ്യന്തരമന്ത്രി ഡോ ജി പരമേശ്വര.

RENUKASWAMY MURDER CASE  KANNADA ACTOR DARSHAN CASE  രേണുക സ്വാമി കൊലപാതകം  കന്നഡ നടൻ ദര്‍ശൻ
Renukaswamy (ETV Bharat)

By ETV Bharat Kerala Team

Published : Jun 15, 2024, 9:21 AM IST

Updated : Jun 15, 2024, 10:24 AM IST

ബെംഗളൂരു:രേണുകസ്വാമി വധക്കേസുമായി ബന്ധപ്പെട്ട് അഞ്ച് പ്രതികൾ കൂടി പിടിയിൽ. കന്നഡ നടൻ ദർശൻ ഉൾപ്പെടെ കേസില്‍ അറസ്‌റ്റിലായവരുടെ എണ്ണം 18 ആയെന്ന് പൊലീസ് അറിയിച്ചു. കൊല്ലപ്പെട്ടയാളുടെ മൃതദേഹം കൊണ്ടുപോകാൻ ഉപയോഗിച്ചതായി പറയപ്പെടുന്ന സ്‌കോർപിയോ കാറിന്‍റെ ഉടമ പുനീതും വെള്ളിയാഴ്‌ച (ജൂൺ 14) അറസ്‌റ്റിലായവരിൽ ഉൾപ്പെടുന്നുവെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.

നിർണായക തെളിവുകൾ നശിപ്പിച്ചതിനും കൊലപാതകത്തിന് സഹായിച്ചതിനും പുനീതിനെതിരെ കുറ്റം ചുമത്തിയിട്ടുണ്ടെന്നും അധികൃതർ കൂട്ടിച്ചേർത്തു. ഹേമന്ത്, രവി, ജഗദീഷ്, അനു കുമാർ എന്നിവരാണ് കസ്‌റ്റഡിയിലുള്ള മറ്റുള്ളവർ. ഈ കേസുമായി ബന്ധപ്പെട്ട് ദർശനും കാമുകി പവിത്ര ഗൗഡയും ഉൾപ്പെടെ 13 പേർ നേരത്തെ അറസ്‌റ്റിലായിരുന്നു. കൂടുതൽ അന്വേഷണത്തിനായി ജൂൺ 17 വരെ ഇവർ പൊലീസ് കസ്‌റ്റഡിയിൽ തുടരും.

പ്രതികളിൽ ചിലര്‍ക്ക് പ്രത്യേക ലഭിക്കുന്നുവെന്ന ജനങ്ങളുടെ ആശങ്കകളോട് പ്രതികരിച്ച ആഭ്യന്തര മന്ത്രി ഡോ ജി പരമേശ്വര, കേസില്‍ ആർക്കും ഒരു പരിഗണനയും ലഭിക്കില്ലെന്ന് വ്യക്തമാക്കി. നിക്ഷ്‌പക്ഷമായ അന്വേഷണമാണ് പൊലീസ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

പ്രതികൾക്ക് രാജകീയ ആതിഥ്യം നൽകാൻ ആർക്കും കഴിയില്ല. പൊലീസ് എല്ല വ്യക്തികളെയും നിയമപ്രകാരം തുല്യമായാണ് പരിഗണിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, നടൻ ദർശന് പ്രത്യക പരിഗണനകള്‍ ലഭിച്ചുവെന്ന ആരോപണങ്ങൾ അന്വേഷിക്കാൻ അഭിഭാഷകരുടെ സംഘം അന്നപൂർണേശ്വരി നഗർ പൊലീസ് സ്‌റ്റേഷനിലെത്തി. 48 മണിക്കൂറിനുള്ളിൽ സ്‌റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ ലഭ്യമാക്കി ആരോപണവുമായി ബന്ധപ്പെട്ട വസ്‌തുതകൾ അറിയാൻ വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകിയിട്ടുണ്ട്.

ALSO READ:രേണുക സ്വാമിയുടെ മരണം കൊലപാതകമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്: ശരീരത്തിൽ കണ്ടെത്തിയത് 15 മുറിവുകൾ

Last Updated : Jun 15, 2024, 10:24 AM IST

ABOUT THE AUTHOR

...view details