മധ്യപ്രദേശ്: സർദാർ വല്ലഭ ഭായ് പട്ടേലിന്‍റെ പ്രതിമ സ്ഥാപിക്കുകയും പിന്നീട് നീക്കം ചെയ്യുകയും ചെയ്‌ത സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ ഇരുപത്തിരണ്ട് പേരെ അറസ്റ്റ് ചെയ്‌തതായി പൊലീസ് അറിയിച്ചു. മക്‌ദോൺ പൊലീസ് സ്‌റ്റേഷൻ പരിധിയില്‍ കൃഷി ഉപജ് മാണ്ഡിക്ക് സമീപം വ്യാഴാഴ്‌ച (25-01-2024) ആയിരുന്നു സംഭവം.
സർദാർ വല്ലഭ ഭായ് പട്ടേലിന്‍റെ പ്രതിമ നീക്കം ചെയ്‌തു; പ്രതികള്‍ അറസ്റ്റില്‍ - പ്രതിമ നീക്കം ചെയ്‌തു
ഡ്യൂട്ടിക്ക് തടസം സൃഷ്‌ടിച്ച സർക്കാർ ജീവനക്കാരനെതിരെയായിരുന്നു ആദ്യത്തെ കേസ് രജിസ്റ്റര്‍ ചെയ്‌തത്. രണ്ടാമത്തെ കേസിൽ വെള്ളിയാഴ്‌ച അറസ്റ്റിലായ 16 പ്രതികളെയും തിരിച്ചറിഞ്ഞു. മൂന്നാമത്തെ കേസിൽ ആറ് പേരെയും തിരിച്ചറിഞ്ഞിട്ടുണ്ട്.

Published : Jan 27, 2024, 5:14 PM IST
മഹത്തായ ഒരു വ്യക്തിയുടെ പ്രതിമ സ്ഥാപിച്ചത് അവിടെ നിന്നും നീക്കം ചെയ്‌തത് നിയമ വിരുദ്ധമാണ്. വിഷയത്തിൽ മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്യുകയും, കേസിൽ തിരിച്ചറിഞ്ഞ പ്രതികളെ തുടർച്ചയായി അറസ്റ്റ് ചെയ്യുകയും ചെയ്‌തതായി പൊലീസ് സൂപ്രണ്ട് സച്ചിൻ ശർമ്മ അറിയിച്ചു (Police arrest 22 people in connection with installation removal of Sardar Patel's statue).
പ്രതിമ നീക്കം ചെയ്‌തവരെ കസ്റ്റഡിയിലെടുത്ത് അവർക്കെതിരെ നടപടി സ്വീകരിച്ചു വരികയാണെന്ന് എസ്.പി. ശർമ്മ പറഞ്ഞു. അതേസമയം പ്രതിമ നീക്കം ചെയ്‌തതിന്‍റെ ഫലമായി ജില്ലയിൽ സംഘർഷം പൊട്ടിപ്പുറപ്പെട്ടിരുന്നു. നിലവില്‍ സ്ഥിതി നിയന്ത്രണ വിധേയമാണെന്നും, സംഘർഷം നടന്ന് രണ്ട് മണിക്കൂറിനുള്ളിൽ തന്നെ മാർക്കറ്റുകൾ സുഗമമായി പ്രവർത്തിക്കാൻ തുടങ്ങിയിട്ടുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു.